കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്; 36 പേര്‍ക്ക് രോഗമുക്തി - കൊവിഡ് കേസ്

കൊവിഡ് രോഗമുക്തി  Kerala Covid  കൊവിഡ് കേസ്  kerala covid case
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്; 36 പേര്‍ക്ക് രോഗമുക്തി

By

Published : Apr 12, 2020, 5:08 PM IST

Updated : Apr 12, 2020, 7:18 PM IST

17:01 April 12

രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 194

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി ഇന്ന് 36 പേര്‍ക്ക് കൊവിഡ് രോഗമുക്തി. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലെ രണ്ട് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്നുമെത്തിയവരാണ്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 194 ആയി. 375 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് മാത്രം 28 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതില്‍ രണ്ട് പേര്‍ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്നവരാണ്. മലപ്പുറത്തെ ആറ് പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

Last Updated : Apr 12, 2020, 7:18 PM IST

ABOUT THE AUTHOR

...view details