കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനം; പൊതു പരിപാടികള്‍ മാറ്റിവച്ച് ബിജെപി - കൊവിഡ് പ്രോട്ടോകോള്‍ ലംഘനം

കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ മറ്റ് പരിപാടികള്‍ സംഘടിപ്പിക്കാവു എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കെ സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി

kerala covid bjp  latest covid news  പൊതു പരിപാടികള്‍ മാറ്റിവച്ച് ബിജെപി  കൊവിഡ് പ്രോട്ടോകോള്‍ ലംഘനം  ഉയര്‍ന്ന ടിപിആര്‍ റേറ്റ്
ബിജെപി

By

Published : Jan 17, 2022, 12:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുപരുപാടികള്‍ മാറ്റിവച്ച് ബിജെപി. ജനുവരി 17 മുതല്‍ രണ്ടാഴ്‌ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ മറ്റ് പരിപാടികള്‍ സംഘടിപ്പിക്കാവു എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.

ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ലംഘിച്ച് ജനകീയ പ്രതിരോധം പരിപാടി ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ഉയര്‍ന്ന ടിപിആര്‍ റേറ്റ് പരിഗണിച്ച് പരിപാടികള്‍ മാറ്റിവെക്കാന്‍ ബിജെപി തീരുമാനിച്ചത്.

ALSO READ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ടിപിആർ 30ന് മുകളിൽ

ABOUT THE AUTHOR

...view details