തിരുവനന്തപുരം :സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ആരംഭിച്ചു. മസ്‌കറ്റ് ഹോട്ടലിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര ആരോഗ്യ മന്ത്രി കൂടിക്കാഴ്‌ച നടത്തും. സംസ്ഥാനത്തെ കൊവിഡ് വ്യാപന സ്ഥിതി, പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ പുരോഗതി എന്നിവയാണ് യോഗം പരിശോധിക്കുന്നത്.