തിരുവന്തപുരം:സംസ്ഥാനത്ത് 25,010 പേര്‍ക്ക് വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 16.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്.
177 മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,21,039 പേരാണ് നിരീക്ഷണത്തിലുള്ളത്. രണ്ടാം തരംഗത്തില്‍ സാഹചര്യം മോശമായെങ്കിലും ആശ്വാസം നല്കുന്ന അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര് രോഗമുക്തി നേടി. 40,74,200 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
ജില്ലകളില്‍ രോഗ ബാധ
തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ജില്ലകളില്‍ രോഗമുക്തി നേടിയത്
തിരുവനന്തപുരം 2385, കൊല്ലം 2284, പത്തനംതിട്ട 650, ആലപ്പുഴ 2035, കോട്ടയം 1451, ഇടുക്കി 544, എറണാകുളം 2722, തൃശൂര്‍ 2833, പാലക്കാട് 1815, മലപ്പുറം 2537, കോഴിക്കോട് 1909, വയനാട് 393, കണ്ണൂര്‍ 1520, കാസര്‍ഗോഡ് 457 എന്നിങ്ങനേയാണ് രോഗമുക്തിയായത്.