കേരളം

kerala

ETV Bharat / state

രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ ഏകദേശധാരണ

ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സിപിഎം സംസ്ഥാന സമിതി വിഷയം ചര്‍ച്ച ചെയ്യും

jose k mani  Kerala Congress (M)  Rajyasabha bypolls  Left front  രാജ്യസഭ ഉപതെരഞ്ഞെടുപ്പ്  കേരള കോൺഗ്രസ്(എം)  ഇടതുമുന്നണി  സിപിഎം സംസ്ഥാന സമിതി  ജോസ് കെ മാണി
രാജ്യസഭ സീറ്റിൽ ഇടതുമുന്നണിയിൽ ഏകദേശ ധാരണ; കേരള കോൺഗ്രസ്(എം)ന് മുൻതൂക്കം

By

Published : Oct 31, 2021, 2:48 PM IST

തിരുവനന്തപുരം : നവംബര്‍ 29ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് (എം)ന് നൽകാന്‍ ഇടതുമുന്നണിയില്‍ ഏകദേശ ധാരണ. ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തിന് പിന്നാലെയാണ് ജോസ് കെ.മാണി രാജിവച്ചത്.

നിലവിലെ അവസ്ഥയില്‍ ഈ സീറ്റിനുള്ള കേരള കോണ്‍ഗ്രസിന്‍റെ അവകാശവാദം അംഗീകരിക്കാനാണ് സാധ്യത. ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണി യോഗം കൂടി ചേര്‍ന്ന ശേഷമാകും അന്തിമ തീരുമാനം.

Also Read: രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29ന്

2024 ജൂലൈ വരെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യസഭ സീറ്റിന്‍റെ കാലാവധി. ജോസ് കെ.മാണി തന്നെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനാണ് സാധ്യത. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം മതിയെന്ന തീരുമാനം ജോസ് കെ.മാണിയെടുക്കുകയാണെങ്കില്‍ സ്റ്റീഫന്‍ ജോര്‍ജ് അടക്കമുള്ളവരെ പരിഗണിക്കും.

നിയമസഭ തെരഞ്ഞെടുപ്പിലടക്കം കേരള കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന ഇടതുമുന്നണി നല്‍കിയിരുന്നു. ഭരണ തുടര്‍ച്ചയ്ക്ക് കേരള കോണ്‍ഗ്രസ് (എം)ന്‍റെ മുന്നണി പ്രവേശനം ഗുണം ചെയ്‌തെന്ന വിലയിരുത്തലും എല്‍ഡിഎഫിനുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യസഭ സീറ്റിന്‍റെ കാര്യത്തില്‍ മറിച്ചൊരു തീരുമാനമുണ്ടാകാനുള്ള സാധ്യതയില്ല.

ABOUT THE AUTHOR

...view details