കേരളം

kerala

ETV Bharat / state

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ചിഹ്നത്തില്‍ തീരുമാനം ഇന്ന് - election 2021

ട്രാക്ടർ ഓടിക്കുന്ന കർഷകന്‍റെ ചിഹ്നമാകും ജോസഫ് വിഭാഗത്തിന് ലഭിക്കുക

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നമായി  tractor with farmer logo  ട്രാക്ടർ ഓടിക്കുന്ന കർഷകൻ  കേരള കോൺഗ്രസ് ജോസഫ് വിഭാഗം  election 2021  ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി
ആശങ്കകൾക്കൊടുവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നമായി

By

Published : Mar 22, 2021, 8:49 AM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നം അനുവദിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്നുണ്ടായേക്കും. ട്രാക്ടർ ഓടിക്കുന്ന കർഷകന്‍റെ ചിഹ്നമാകും ലഭിക്കുക. മത്സരിക്കുന്ന പത്ത് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കും ഇതേ ചിഹ്നം അനുവദിച്ച് കിട്ടും.

നേരത്തെ ചങ്ങനാശേരിയിൽ ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി സ്ഥാനാർഥി ബേബിച്ചൻ മുക്കാടനും ട്രാക്ടർ തന്നെ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് നറുക്കെടുപ്പ് ആവശ്യമായി വന്നു. എന്നാൽ ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി സ്ഥാനാർഥി എന്ന പേരിൽ ബേബിച്ചൻ നൽകിയ പത്രിക വരണാധികാരി തള്ളി. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയായി നൽകിയ പത്രിക സ്വീകരിച്ചു.

സ്വതന്ത്രനും രജിസ്റ്റേഡ് പാർട്ടിയുടെ സ്ഥാനാർഥിയും ഒരേ ചിഹ്നം ആവശ്യപ്പെട്ടാൽ പാർട്ടി സ്ഥാനാർഥിക്കാണ് ചിഹ്നം ലഭിക്കാൻ മുൻതൂക്കം. ബാക്കി ഒമ്പത് സീറ്റുകളിൽ മറ്റാരും ട്രാക്ടർ ചിഹ്നം ആവശ്യപ്പെട്ടിട്ടുമില്ല.

ABOUT THE AUTHOR

...view details