തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ എത്തിയത് യുഡിഎഫിനെ കൂടുതൽ ശിഥിലമാക്കുമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. യുഡിഎഫ് ഒന്നോ രണ്ടോ പാർട്ടികളുടെ മുന്നണിയായി ചുരുങ്ങി. കേരള കോൺഗ്രസ് എമ്മിൻ്റെ വരവ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കും. അസംബ്ലി തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്ക് സാധ്യത വർധിച്ചതായും എ വിജയരാഘവൻ പറഞ്ഞു.
കേരള കോൺഗ്രസ്(എം) എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കും: എ.വിജയരാഘവൻ - LDF entry of Kerala Congress
യുഡിഎഫ് ഒന്നോ രണ്ടോ പാർട്ടികളുടെ മുന്നണിയായി ചുരുങ്ങി.അസംബ്ലി തെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ്ക്ക് സാധ്യത വർധിച്ചതായും വിജയരാഘവൻ
കേരള കോൺഗ്രസ്(എം) തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം ഉണ്ടാക്കും:എ.വിജയരാഘവൻ
ഉപാധികൾ ഇല്ലാതെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് ജോസ് വിഭാഗം എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സഹകരിച്ചു പ്രവർത്തിക്കും. അതേസമയം നിയമസഭാ സീറ്റ് വിഭജനം ചർച്ച ചെയ്‌തിട്ടില്ല. കേരള കോൺഗ്രസ് എമ്മിൻ്റെ വരവിൽ എൽഡിഎഫിലെ മറ്റ് ഘടക കക്ഷികൾക്ക് ആശങ്കയില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് സ്വാഗതം ചെയ്‌തതെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് യോഗ തീരുമാനം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.