തിരുവനന്തപുരം : മന്ത്രിസഭ പുനഃസംഘടന ആവശ്യപ്പെട്ട് എൽ ഡി എഫിന് (LDF) കത്ത് നല്‍കി കേരള കോൺഗ്രസ് (ബി). പാര്‍ട്ടി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. കത്ത് അദ്ദേഹം എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കൈമാറി (Kerala Congress B Demands Cabinet Reshuffle). നവംബർ 10 ന് എൽ ഡി എഫ് യോഗം ചേരാനിരിക്കെയാണ് കേരള കോൺഗ്രസ് (ബി) യുടെ നീക്കം.
മന്ത്രിസഭ പുനഃസംഘടന ഇപ്പോൾ പരിഗണനയിലില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ( L D F Convenor EP Jayarajan) തന്നെ അവർത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയത്. സിപിഎം സംഘടിപ്പിക്കുന്ന പലസ്‌തീൻ ഐക്യദാർഢ്യ സദസിലേക്ക് ലീഗിനെ ക്ഷണിച്ചതിന് പിന്നാലെയാണ് മുന്നണിയിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ആവശ്യം ഉയരുന്നതെന്നതും ശ്രദ്ധേയമാണ്. ആവശ്യം ശക്തമായ സാഹചര്യത്തിൽ മുന്നണി യോഗത്തിൽ പുനഃസംഘടന ചർച്ചയാകാനാണ് സാധ്യത.
Also Read: Pinarayi Ministry Cabinet Reorganization ഗണേഷും കടന്നപ്പള്ളിയും പിണറായി മന്ത്രിസഭയിലേക്ക്, സിപിഎം മന്ത്രിമാരിലും മാറ്റം
മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കുമ്പോൾ പുനഃസംഘടന എന്നായിരുന്നു മുൻപ് മുന്നണിയിലെ ധാരണ. എന്നാൽ രണ്ടാം പിണറായി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കാനിരിക്കെ മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ച് ആലോചനയില്ലാത്ത സാഹചര്യത്തിലാണ് പാർട്ടികൾ മുന്നണി നേതൃത്വത്തിന് നേരിട്ട് കത്ത് നൽകാൻ ആരംഭിച്ചത്.
Also Read: CPMSecretariat Puthuppally Parliament Election | 'പുതുപ്പള്ളിയില്‍ തോറ്റു, ലോക്‌സഭയിലേക്ക് തോല്‍ക്കാതിരിക്കണം', സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം
നവകേരള മണ്ഡലം സദസുകൾക്ക് ശേഷം മാത്രം പുനഃസംഘടന പരിഗണിക്കാനായിരുന്നു മുന്നണിയിലെ പ്രധാന പാർട്ടിയായ സിപിഎമ്മിന്‍റെ തീരുമാനം. ദേശീയ തലത്തിൽ ബിജെപിയുടെ എൻഡിഎ മുന്നണിക്ക് പിന്തുണ നൽകിയ ജെഡിഎസും പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കാൻ കുറച്ച് സമയം വേണമെന്ന് മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് സമാനമായി ബിജെപി വിരുദ്ധ മുന്നണികളിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റികളെ ഉൾപ്പെടുത്തി ദേവഗൗഡയെ ഒറ്റപ്പെടുത്താനുള്ള നീക്കവും ജെഡിഎസിനുള്ളിലുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിസഭ പുനഃസംഘടനയ്ക്കായി എൽ ഡി എഫ് നേതൃത്വത്തിനുമേല്‍ ഘടക കക്ഷികൾ ആവശ്യം ശക്തമാക്കുന്നത്.