കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയായെന്ന് മുഖ്യമന്ത്രി - PINARAYI VIJAYAN

ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും 32.17 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയതായി മുഖ്യമന്ത്രി

Kerala completed 80% covid vaccination  80% covid vaccination in kerala  80% covid vaccination  Kerala covid vaccination  കൊവിഡ് വാക്‌സിനേഷൻ  സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി  സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയാക്കി  80 ശതമാനം കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി കേരളം  80 ശതമാനം കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി  കേരള കൊവിഡ് വാക്‌സിനേഷൻ  കൊവിഡ്  വാക്‌സിനേഷൻ  covid  vaccination  WIPR  CM PINARAYI VIJAYAN  PINARAYI VIJAYAN  പിണറായി വിജയൻ
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ 80 ശതമാനം പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി

By

Published : Sep 15, 2021, 7:42 PM IST

തിരുവനന്തപുരം :80 ശതമാനം കൊവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി കേരളം. ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിൻ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 32.17 ശതമാനം പേർക്കാണ് രണ്ട് ഡോസ് വാക്‌സിൻ നൽകിയത്.

കൊവിഡിന് എതിരായ പ്രതിരോധം ശക്തമാകുമ്പോൾ പരമാവധി ജനങ്ങൾക്ക് വാക്‌സിൻ നൽകി സംരക്ഷിക്കുകയെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 18 വയസിന് മുകളിലുള്ള ബാക്കിയുള്ളവർക്ക് കൂടി ഈ മാസത്തിൽ തന്നെ വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

സെപ്റ്റംബർ എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ കൊവിഡ് സജീവ കേസുകൾ 153067 ആണ്. കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 42998 കേസുകൾ കുറഞ്ഞു. പ്രതിവാര WIPR എട്ടിന് മുകളിലുള്ള 678 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 2507 വാർഡുകളാണുള്ളത്. ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:പൈങ്ങോട്ടൂർ പഞ്ചായത്ത് എല്‍ഡിഎഫിന് ; യുഡിഎഫിനെതിരായ അവിശ്വാസ പ്രമേയം പാസായി

രോഗം ബാധിച്ച ശേഷം ആശുപത്രികളിൽ വൈകി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സയ്ക്ക് താമസിച്ചെത്തുന്നവരുടെ എണ്ണം 30 ശതമാനമായാണ് വർധിച്ചിരിക്കുന്നത്.

മരണമടഞ്ഞവരിൽ വലിയൊരു ശതമാനം പേരും വാക്‌സിൻ എടുക്കാത്തവരായിരുന്നു. 60 വയസിന് മുകളിലുള്ളവരിൽ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നവർ ഇനിയുമുണ്ട്. ഇവർ നിർബന്ധമായും വാക്‌സിൻ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details