തിരുവനന്തപുരം:സംസ്ഥാനത്തെ കോളജുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ഒരുക്കങ്ങൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിവിധ ഷിഫ്റ്റുകളിലായി ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.
എല്ലാ കോഴ്‌സുകളുടെയും അവസാനവർഷ വർഷ വിദ്യാർഥികൾക്കാണ് ക്ലാസുകൾ ആരംഭിക്കുക. സംസ്ഥാനത്തെ അവസാന വര്‍ഷ പോളിടെക്‌നിക്, മെഡിക്കൽ ഉൾപ്പെടെയുള്ള യു.ജി, പി.ജി വിദ്യാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ നാല് മുതല്‍ ക്ളാസുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്‌സിന്‍ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
കോളജുകൾ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരുക്കങ്ങൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ് പകുതി വിദ്യാർഥികൾക്ക് ഒരു സെക്ഷനും മറ്റുള്ളവർക്ക് അടുത്ത സെക്ഷനിലുമായി ക്ലാസ് നൽകും. കഴിഞ്ഞ വർഷവും ഇതേ രീതിയിലാണ് അവസാന വർഷ വിദ്യാർഥികൾക്ക് ക്ലാസുകൾ നൽകിയത്. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നോടിയായി വിദ്യാർഥികൾക്കുള്ള വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പിനോട് അഭ്യർത്ഥിച്ചതായി മന്ത്രി പറഞ്ഞു.
ക്ലാസുകൾ തുറക്കുന്നതിന് മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് പരിശോധിക്കാൻ പ്രിൻസിപ്പാള്‍മാരുടെ യോഗം ഒക്ടോബർ 10 ന് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എല്ലാ നടപടിക്രമങ്ങളും സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ALSO READ:കെ.ടി ജലീലിനെ തള്ളി വി.എൻ വാസവനും, വ്യക്തി വൈരാഗ്യത്തിന് സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കില്ല