തിരുവനന്തപുരം: ആശുപത്രികളിൽ തിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് ബാധയുള്ള എല്ലാവരെയും ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടതില്ല. കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് രോഗബാധ ഉണ്ടായാൽ അവർ വീടുകളിൽ തന്നെ കഴിഞ്ഞാൽ മതിയാകും. ഓക്സിജൻ ലെവൽ സാധാരണ നിലയിൽ ഉള്ളവർ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ടതില്ല.
കൊവിഡ് രോഗികളെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി - കൊവിഡ് ചികിത്സ കേരളം
ആശുപത്രി പ്രവേശനത്തിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ തയ്യാറാക്കും. വിദഗ്ധ സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി.
കൊവിഡ് രോഗികളെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല: മുഖ്യമന്ത്രി
സംസ്ഥാനത്ത് ആശുപത്രി പ്രവേശനത്തിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ തയ്യാറാക്കും. വിദഗ്ധ സമിതിയെ ഇതിനായി ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ലോക്ക് ഡൗണിലേക്ക് പോകേണ്ടതില്ല. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം. ലോക്ക് ഡൗൺ അവസാന കൈയ്യാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Apr 28, 2021, 8:32 PM IST