തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക വേണ്ടെന്നും സമൂഹ വ്യാപനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ രോഗികളുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി - cm pinarayi on covid community spread
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുമ്പോൾ രോഗികളുടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
സംസ്ഥാനത്ത് 71 ടെസ്റ്റുകൾ നടത്തുമ്പോൾ ഒരാൾക്കു മാത്രമാണ് രോഗം കണ്ടെത്തുന്നത്. രാജ്യത്ത് 23 പരിശോധനകൾ നടത്തുമ്പോൾ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു. ഇക്കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ദേശീയ ശരാശരിയുടെ മൂന്നിരട്ടി പരിശോധനകളാണ് കേരളത്തിൽ നടക്കുന്നത്. പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടും. ഇപ്പോഴുള്ള 557 കേസുകളിൽ 45 പേർക്കു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കിടക്കകളും ഐ.സി.യു കിടക്കകളും വെന്‍റിലേറ്ററുകളും സജ്ജമാണ്. പരിശോധന, രോഗിയുടെ സമ്പർക്കം കണ്ടെത്തൽ, ശാസ്ത്രീയമായ ക്വാറന്‍റൈന്‍ എന്നിവ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.