കേരളം

kerala

ETV Bharat / state

OMICRON കേസുകള്‍ വർധിക്കുന്നു ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം - മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒമിക്രോണ്‍ അവലോകന യോഗം

സംസ്ഥാനത്ത് ഇതുവരെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 109 പേരും എത്തിയിട്ടുണ്ട്

omron india cases  omron Kerala update  സംസ്ഥാനത്ത് ഒമിക്രോൺ കേസുകളിൽ വർദ്ധിക്കുന്നു  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒമിക്രോണ്‍ അവലോകന യോഗം  Kerala CM Meeting on the basis of omicron cases increase
ഒമിക്രോൺ കേസുകളിൽ വർദ്ധിക്കുന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

By

Published : Jan 4, 2022, 12:54 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം. സംസ്ഥാനത്ത് ഇതുവരെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 109 പേരും എത്തിയിട്ടുണ്ട്.

20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം കൂടി വർദ്ധിക്കുന്നതിനാലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ചർച്ച ചെയ്യും.

Also Read:സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. ഒമിക്രോൺ ഭീഷണിക്കൊപ്പം തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിലും കുറവുണ്ടായിട്ടില്ല.

19359 കൊവിഡ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details