കേരളം

kerala

ETV Bharat / state

ട്രെയിൻ യാത്രയ്ക്ക് കൊവിഡ് ജാഗ്രത പോർട്ടലിൽ അപേക്ഷ നല്‍കണമെന്ന് സർക്കാർ - റെയിൽവെ സ്‌റ്റേഷന്‍

പാസിനായി മറ്റ് മാർഗങ്ങളിലൂടെ അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽ മാർഗം വരുന്നുവെന്ന് വ്യക്തമാക്കി പുതിയ പാസിന് അപേക്ഷ നൽകണം.

kerala train ticket  kerala cm  റെയില്‍വെ ടിക്കറ്റ്  കൊവിഡ് ജാഗ്രത പോർട്ടല്‍  പിഎൻആർ നമ്പർ  നിർബന്ധിത ഹോം ക്വാറന്‍റൈന്‍  വൈദ്യപരിശോധന  ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന്‍  റെയിൽവെ സ്‌റ്റേഷന്‍  കെഎസ്‌ആർടിസി സർവീസ്
ട്രെയിൻ മാർഗമെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോർട്ടലിൽ അപേക്ഷിക്കണമെന്ന് സർക്കാർ

By

Published : May 12, 2020, 3:06 PM IST

തിരുവനന്തപുരം: ട്രെയിൻ മാർഗം സംസ്ഥാനത്തേക്കെത്താൻ റെയില്‍വെ ടിക്കറ്റെടുക്കുന്നവർ പാസിനായി കൊവിഡ് ജാഗ്രത പോർട്ടലിൽ അപേക്ഷ നല്‍കണമെന്ന് സംസ്ഥാന സർക്കാർ. പാസിനായി മറ്റ് മാർഗങ്ങളിലൂടെ അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽ മാർഗം വരുന്നുവെന്ന് വ്യക്തമാക്കി പുതിയ പാസിന് അപേക്ഷ നൽകണം. പുതുതായി പാസിന് അപേക്ഷിക്കാനും കൊവിഡ് ജാഗ്രതാ പോർട്ടലിൽ സൗകര്യമുണ്ട്.

ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരും പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി വേണം രേഖപ്പെടുത്താൻ. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സമയം, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് സംസ്ഥാനത്തിറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ പരിശോധിക്കും. വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണമില്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനിൽ പോകും. ഹോം ക്വാറന്‍റൈൻ പാലിക്കാത്തവരെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലേക്ക് മാറ്റും. റെയിൽവെ സ്‌റ്റേഷനിൽ നിന്നും വീടുകളിലേക്ക് യാത്രാക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനം അനുവദിക്കും. യാത്രയ്ക്ക്‌ ശേഷം ഡ്രൈവർ ഹോം ക്വാറന്‍റൈനിൽ പ്രവേശിക്കണം. റെയിൽവെ സ്‌റ്റേഷനിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്‌ആർടിസിയും സർവീസ് നടത്തും. കൊവിഡ് ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെയെത്തുന്നവർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിൽ പോകേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details