തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക ഓഫിസും കോൺഫറൻസ് ഹാളും 2.11 കോടി രൂപ ചെലവിൽ നവീകരിക്കും. ഇത് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വന്നു. മുഖ്യമന്ത്രിയുടെ ചേംബറും ഓഫിസും നവീകരിക്കുന്നതിനായി 60,46,000 (അറുപതുലക്ഷത്തി നാൽപ്പത്തി ആറായിരം) രൂപയാണ് ചെലവ്.
2.11 കോടി ചെലവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കും; ഉത്തരവിട്ട് അഡീഷണൽ ചീഫ് സെക്രട്ടറി - പിണറായി വിജയന്‍റെ ഓഫിസും കോൺഫറൻസ് ഹാളും
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ആദ്യ നവീകരണത്തിനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്
കോൺഫറൻസ് ഹാള്‍ സിവിൽ ഇലക്ട്രിക്ക് ഇലക്ട്രോണിക് നവീകരണത്തിനായി 1,50,80,000 (ഒരുകോടി അന്‍പതുലക്ഷത്തി എൺപതിനായിരം) രൂപയുമാണ് അനുവദിച്ചത്. സെക്രട്ടേറിയറ്റ് ജനറൽ സർവീസ് എന്ന ചെലവിലാണ് ഫണ്ട് അനുവദിച്ചത്. രണ്ടിടത്തേയും ഇന്‍റീരിയര്‍ വർക്ക്, ഫർണിച്ചർ, നെയിം ബോർഡ്, ടോയിലറ്റ്, കിച്ചൺ, സ്പെഷ്യൽ ഡിസൈൻ ഫ്ലഷ് ഡോർ, എസി, ഇലക്ട്രിക് എന്നിവയാണ് നവീകരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് നോർത്ത് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫിസ് വികസിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്ക് വാര്‍ത്താസമ്മേളനം നടത്തുന്നതിനായി പ്രത്യേക മീഡിയ റൂമും സജ്ജീകരിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നവീകരിക്കുന്നത്.