തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച. കെ-റെയിൽ ഉൾപ്പടെ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾ ചർച്ചയാകും. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വാക്സിൻ ഉൾപ്പടെ കൂടുതൽ സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ഉന്നയിക്കും.
മുഖ്യമന്ത്രി ഡല്‍ഹിയില്‍ ; ഇന്ന് പ്രധാനമന്ത്രിയെ കാണും - കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി
കൂടാതെ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌ഗരി എന്നിവരെയും സന്ദർശിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും
Also read: എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ
സഹകരണ മന്ത്രാലയ രൂപികരണത്തിൽ സംസ്ഥാനത്തിന്‍റെ ആശങ്കയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.കൂടാതെ ഉച്ചയ്ക്ക് 12.30ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയെയും മുഖ്യമന്ത്രി കാണും. രണ്ടാമതും അധികാരത്തിൽ എത്തിയ ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി ഡൽഹിയിൽ എത്തി.