പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി
ആടുജീവിതം സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലെത്തിയ സംഘമാണ് കുടുങ്ങിയത്. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും. സിനിമാ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്‌തു.
തിരുവനന്തപുരം : ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ചിത്രീകണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലെത്തിയ പൃഥ്വിരാജും സംഘവും ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനിൽ കുടുങ്ങി. വിഷയം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി അടിയന്തരമായി ഇടപെടാൻ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. തുടർന്ന് സെക്രട്ടറി ജോര്‍ദാനിലെ ഇന്ത്യന്‍ എംബയിയുമായി ബന്ധപ്പെട്ട് വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടു. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ തിരക്കുകയും ചെയ്‌തു. സിനിമാ ചിത്രീകരണം പുനരാരംഭിച്ചതായും ചിത്രീകരണത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്നു എംബസി ഉറപ്പു നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.