തിരുവന്തപുരം: മനുഷ്യരാശിയുടെ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക ഭൗമദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ ഈ ആവശ്യം. പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ചും ഭൂമിയിലെ മനുഷ്യന്‍റെ അതിജീവനത്തെക്കുറിച്ചും അവബോധം സൃഷ്‌ടിക്കാനാണ് ഈ ദിവസം നമ്മൾ ഭൗമദിനമായി ആചരിക്കുന്നതെന്നും.
മനുഷ്യരാശിയുടെ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി
കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഭൗമദിനത്തിന്‍റെ പ്രാധാന്യം കൂടുകയാണെന്ന് മുഖ്യമന്ത്രി
![മനുഷ്യരാശിയുടെ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി cm fb post cm world earth day kerala c m തിരുവന്തപുരം മുഖ്യമന്ത്രി കോവിഡ്-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6894847-570-6894847-1587552816306.jpg)
മനുഷ്യരാശിയുടെ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി
കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഭൗമദിനത്തിന്‍റെ പ്രാധാന്യം കൂടുകയാണ്. മനുഷ്യരാശിയുടെ അതിജീവനത്തിനായി നമ്മൾ ഒരുമിച്ചു നിൽക്കേണ്ടതിന്‍റെ ആവശ്യകതയെ അതോർമ്മിപ്പിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കാർഷിക-വ്യാവസായിക വികസനത്തിലും ഉറച്ചു നിന്നു മുന്നോട്ടു പോകണമെന്നും ഫേസ്ബുക്കിലൂടെ നൽകിയ സന്ദേശത്തിൽ പറയുന്നു.