കേരളം

kerala

ETV Bharat / state

ക്രിസ്ത്യൻ സെമിത്തേരി ബിൽ പാസാക്കി - നിയമമന്ത്രി എ.കെ.ബാലന്‍

ഓർത്തഡോക്‌സ്,യാക്കോബായ സഭാംഗങ്ങൾക്ക് മാത്രം എന്ന ഭേദഗതിയോടെയാണ് നിയമം പാസാക്കിയത്.

kerala christian cemetery bill  ക്രിസ്ത്യൻ സെമിത്തേരി ബിൽ  ഓർത്തഡോക്‌സ് സഭ  യാക്കോബായ സഭ  നിയമമന്ത്രി എ.കെ.ബാലന്‍  സബ്‌ജക്റ്റ് കമ്മിറ്റി
ക്രിസ്ത്യൻ സെമിത്തേരി ബിൽ പാസാക്കി

By

Published : Feb 11, 2020, 8:38 PM IST

തിരുവനന്തപുരം: ക്രിസ്ത്യൻ സെമിത്തേരി ബിൽ നിയമസഭ പാസാക്കി. ക്രിസ്ത്യൻ സെമിത്തേരികളിൽ മൃതദേഹം സംസ്‌കരിക്കാൻ ഓർത്തഡോക്‌സ്, യാക്കോബായ സഭാംഗങ്ങൾക്ക് അവകാശം നൽകുന്ന ബില്ലാണ് നിയമസഭ ഏകകണ്‌ഠമായി പാസാക്കിയത്. മുഖ്യമന്ത്രിക്ക് വേണ്ടി നിയമമന്ത്രി എ.കെ.ബാലനാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാനും അന്തരിച്ചവർക്ക് മാന്യമായ സംസ്‌കാരം ഉറപ്പാക്കാനുമാണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെയും മറ്റ് ക്രിസ്ത്യൻ സഭകളുടെയും അഭിപ്രായം കണക്കിലെടുത്ത് ഓർത്തഡോക്‌സ്, യാക്കോബായ സഭകൾക്ക് മാത്രം നിയമം ബാധകമാക്കിക്കൊണ്ടും ശവം എന്നതിന് പകരം മൃതദേഹം എന്ന വാക്ക് ഉൾപ്പെടുത്തിക്കൊണ്ടുമാണ് ബിൽ സബ്‌ജക്റ്റ് കമ്മിറ്റി അംഗീകരിച്ചത്.

ABOUT THE AUTHOR

...view details