തിരുവനന്തപുരം:സ്‌കൂളുകളിൽ ഇനി സർ, മാഡം വിളികൾ വേണ്ട, അധ്യാപകരെ ടീച്ചറെന്ന് വിളിച്ചാൽ മതിയെന്ന ഉത്തരവുമായി സംസ്ഥാന ബാലാവകാശ കമ്മിഷൻ. എല്ലാ വിദ്യാലയങ്ങളിലും ഇത് നടപ്പിലാക്കണം എന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നിർദേശം നൽകി. ലിംഗ വ്യത്യാസമില്ലാതെ തുല്യത നിലനിർത്താനും കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്‌നേഹാർദ്രമായ സുരക്ഷിതത്വം കുട്ടികൾക്ക് അനുഭവിക്കാനുമാണിതെന്നാണ് കമ്മിഷന്‍റെ വിലയിരുത്തല്‍.
'സ്‌കൂളുകളിൽ സർ, മാഡം വിളികൾ വേണ്ട'; അധ്യാപകരെ ടീച്ചറെന്ന് വിളിച്ചാല്‍ മതിയെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ - അധ്യാപകരെ ടീച്ചറെന്ന് വിളിച്ചാല്‍ മതി
കുട്ടികളില്‍ ലിംഗ വ്യത്യാസമില്ലാതെ തുല്യതയെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ വേണ്ടിയാണ് സ്‌കൂളുകളിൽ സർ, മാഡം വിളികൾ വേണ്ടെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ നിര്‍ദേശം
സംസ്ഥാന ബാലാവകാശ കമ്മിഷൻ
വിദ്യാർഥികൾക്ക് അധ്യാപകരെ അഭിസംബോധന ചെയ്യാൻ ഏറ്റവും മികച്ച വാക്ക് ടീച്ചർ എന്നാണ്. അധ്യാപകർക്ക് സർ, മാഡം തുടങ്ങിയ ഒരു പദവും ടീച്ചർ പദത്തിനോ സങ്കൽപ്പത്തിനോ തുല്യമാകില്ലെന്നാണ് കമ്മിഷന്‍റെ വിലയിരുത്തൽ. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാൻ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചറെന്ന് ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെവി മനോജ്‌കുമാർ, കമ്മിഷന്‍ അംഗം സി വിജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിൽ പറയുന്നു.