തിരുവനന്തപുരം : ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരിക്കലും നന്നാകില്ലെന്ന മനോഭാവത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമീപനം മാറ്റം വരുത്താന്‍ തയ്യാറാകുന്നില്ല. അനാവശ്യമായി ഫയലുകള്‍ വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read:മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല: പി.കെ കുഞ്ഞാലിക്കുട്ടി
ഇത്തരം സമീപനങ്ങൾ അനുവദിക്കാനാവില്ല. ഫയലുകള്‍ തട്ടിക്കളിക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കും. ജനങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ യജമാനന്‍. ഈ ബോധം എല്ലാ ജീവക്കാര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.