കേരളം

kerala

ETV Bharat / state

ലോകകേരള സഭ മേഖല സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് തിരിച്ചു - ലോകകേരള സഭ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ പുലർച്ചെ അമേരിക്കയിലേക്ക് യാത്ര തിരിച്ച് പിണറായി വിജയനും സംഘവും. അമേരിക്കൻ സന്ദർശനത്തിന് ശേഷം ജൂൺ 15, 16 തീയതികളിൽ മുഖ്യമന്ത്രിയുടെ ക്യൂബൻ യാത്ര.

Pinarayi Vijayan foreign trip  Kerala CM Pinarayi Vijayan foreign trip  cm foreign trip  cm foreign trip Pinarayi Vijayan  foreign trip kerala ministers  ലോകകേരളസഭ മേഖല സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി അമേരിക്കയിലേക്ക്  മന്ത്രിമാരുടെ സംഘം അമേരിക്കയിലേക്ക്  മുഖ്യമന്ത്രി ലോകകേരളസഭ മേഖല സമ്മേളനം  മുഖ്യമന്ത്രി ക്യൂബൻ യാത്ര  മുഖ്യമന്ത്രിയുടെ ക്യൂബൻ യാത്ര  ലോകകേരള സഭ  മുഖ്യമന്ത്രി അമേരിക്കൻ സന്ദർശനം
മുഖ്യമന്ത്രി

By

Published : Jun 8, 2023, 8:45 AM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ലോകകേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലർച്ചെ 4.35ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്കാണ് യാത്ര.

ലോകകേരള സഭ മേഖല സമ്മേളനത്തിന് ശേഷം ജൂൺ 15, 16 തീയതികളിൽ ക്യൂബയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. സമ്മേളനത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി പി ജോയി, സ്‌പീക്കർ എ എൻ ഷംസീർ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, പി എ വിഎം സുനീഷ് എന്നിവരും ഉണ്ട്. ഷംസീറിനൊപ്പം ഭാര്യയും മകനും അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

ശനിയാഴ്‌ചയാണ് ലോകകേരള സഭയുടെ അമേരിക്കൻ മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണനും നോര്‍ക്ക ഉദ്യോഗസ്ഥരും നേരത്തെ തന്നെ അമേരിക്കയിൽ എത്തിയിരുന്നു. അമേരിക്കയിലെത്തുന്ന മുഖ്യമന്ത്രി ലോകകേരള സഭയുടെ മേഖല സമ്മേളനം, ലോക ബാങ്കുമായി ചര്‍ച്ച തുടങ്ങിയ പരിപാടികളിലും പങ്കെടുക്കും.

യുഎന്‍ ആസ്ഥാനം, ന്യൂയോര്‍ക്കിലെ 9/ 11 മെമ്മോറിയല്‍ എന്നിവിടങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. എ എൻ ഷംസീറാണ് ജൂണ്‍ 10ന് നടക്കുന്ന ലോകകേരള സഭയുടെ മേഖല സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്‌ദര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും.

മുഖ്യമന്ത്രിയുടെ ക്യൂബൻ യാത്ര : അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ജൂൺ 14നാണ് മുഖ്യമന്ത്രി ക്യൂബയിലേക്ക് യാത്ര തിരിക്കുന്നത്. ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 15, 16 തീയതികളിലായാണ് പരിപാടികൾ. ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ക്യൂബൻ യാത്ര. ജോസ് മാര്‍ട്ടി ദേശീയ സ്‌മാരകം ഉൾപ്പെടെയുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദർശനം നടത്തും. ക്യൂബയിലേക്കുള്ള യാത്രയില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.

'തട്ടിപ്പും വെട്ടിപ്പും നടത്തുന്നത് പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ' : കോടികൾ ചെലവാക്കിയുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും വിദേശ യാത്രക്കെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പരിപാടിയുടെ ഭാഗമായി നടത്തിയ പണപ്പിരിവിനെതിരെയായിരുന്നു പ്രതിപക്ഷം പ്രധാനമായും ആരോപണം ഉന്നയിച്ചത്. പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിന് ഗോൾഡൻ പാസിന് 82 ലക്ഷം രൂപയും സിൽവർ പാസിന് 41 ലക്ഷം രൂപയും ബ്രൗൺസ് പാസിന് 20.5 ലക്ഷം രൂപയുമാണ് നിരക്ക്.

ഇത്തരത്തിൽ ഭീമമായ തുക നൽകുന്നവർക്ക് വേദിയിൽ അംഗീകാരം നൽകുമെന്നും വിഐപികൾക്കൊപ്പം ഡിന്നറുമായിരുന്നു വാഗ്‌ദാനം. ഇതിനെതിരെ രൂക്ഷ വിമർശനമായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. സ്പോൺസർഷിപ്പ് എന്നത് ഓമനപ്പേരാണെന്നും പിരിവ് ആര് പറഞ്ഞിട്ടാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.

പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നത് പോലെയാണ് തട്ടിപ്പും വെട്ടിപ്പും നടത്തുന്നത്. മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കരുതെന്നും എന്തിനാണ് സർക്കാരിന്‍റെ കയ്യിൽ പണമില്ലെങ്കിൽ പണം പിരിച്ച് സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മുൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചിരുന്നു.

Also read :'പിണറായി പ്രാഞ്ചിയേട്ടനായി, ഒപ്പമിരിക്കാന്‍ ഈടാക്കുന്നത് രണ്ടു കോടിയിലധികം': പരിഹസിച്ച് കെ സുധാകരന്‍

ABOUT THE AUTHOR

...view details