തിരുവനന്തപുരം:പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം എം രാമചന്ദ്രന് ആദരാഞ്‌ജലികളര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവേദികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും രാമചന്ദ്രന്‍ സജീവമായിരുന്നു. പ്രവാസി മലയാളികളുമായി വളരെയധികം അടുപ്പമുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
അറ്റ്ലസ് രാമചന്ദ്രന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ - ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം എം രാമചന്ദ്രന് ആദരാഞ്‌ജലികളര്‍പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നിര്‍ധനരായവരെ സഹായിക്കുന്നതിലും അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ജുവലറി ഉടമയും, സിനിമ നിര്‍മാതാവുമായ അദ്ദേഹം ജന്മനാടായ കേരളത്തിലേയ്‌ക്ക് തിരികെ വരണമെന്ന ആഗ്രഹം തിരിച്ചറിയുന്നതിന് മുമ്പേ മരണപ്പെട്ടു. 'ജനകോടികളുടെ വിശ്വസ്‌ത സ്ഥാപനം' എന്ന മുദ്രാവാക്യത്തിലൂടെയാണ് വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ അറിയപ്പെടുന്നത്. വ്യവസായത്തിന് പുറമെ സിനിമ നിര്‍മാണത്തിലും അഭിനയത്തിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
1942ന് തൃശൂര്‍ ജില്ലയില്‍ ജനിച്ച അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ജുവലറി വ്യവസായത്തിലേയ്‌ക്ക് നീങ്ങുകയായിരുന്നു. ഇന്നലെ (2.09.2022) ദുബായില്‍ വച്ച് പ്രായ സംബന്ധമായ രോഗം മൂലം അദ്ദേഹം മരണപ്പെടുകയായിരുന്നു- പ്രസ്‌താവനയില്‍ വ്യക്തമാക്കി.