തിരുവനന്തപുരം: പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. ഒരു മണിക്കൂറിനകം പരിശോധന ഫലം ലഭിക്കുന്ന ട്രൂ നാറ്റ് പരിശോധന പ്രവാസികൾക്ക് നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ എംബസികൾ ചെയ്യണമെന്നും മന്ത്രിസഭ യോഗം.
പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: തീരുമാനം മന്ത്രിസഭാ യോഗത്തില്‍ - kerala cabinet news
ഒരു മണിക്കൂറിനകം പരിശോധന ഫലം ലഭിക്കുന്ന ട്രൂ നാറ്റ് പരിശോധന പ്രവാസികൾക്ക് നടത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ എംബസികൾ ചെയ്യണമെന്നും മന്ത്രിസഭ യോഗത്തില്‍ തീരുമാനം.

ട്രൂ നാറ്റ് പരിശോധന വേഗത്തിലും ലളിതവുമായി നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പ്രവാസി സംഘടനകൾക്കും ടെസ്റ്റ് നടത്താൻ കഴിയും. കേന്ദ്ര സർക്കാർ ടെസ്റ്റ് നടത്താൻ തയ്യാറായില്ലെങ്കിലും പ്രവാസി സംഘടനകൾക്കോ ഏജൻസികൾക്കോ ടെസ്റ്റ് നടത്താം. ആയിരം രൂപക്ക് താഴെ മാത്രമേ ചെലവ് ഉണ്ടാകുവെന്നും അതുകൊണ്ട് ട്രൂ നാറ്റ് ടെസ്റ്റ് പ്രായോഗികമാണെന്നും മന്ത്രിസഭ യോഗം വിലയിരുത്തി.
നിലവിലുള്ള ലിസ്റ്റിൽ നിന്നും പൊലീസിൽ നിയമനം നടത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 1500 പേരെയാണ് ഉടൻ നിയമിക്കുന്നത്. ഇതിൽ ഇരുനൂറോളം വനിതകൾക്കും നിയമനം ലഭിക്കും. ബി.അശോകിനെ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡിയാക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു.