തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങൾക്ക് ശേഷം സംസ്ഥാനത്തുള്ള സാഹചര്യം മന്ത്രിസഭ യോഗം വിലയിരുത്തും. പൊലീസ് നടപടി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചേക്കും.
ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. കൊലപാതകത്തിലും ഗൂഢാലോചനയിൽ പങ്കാളികളായവരെയും എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സർവകക്ഷി യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ വ്യക്തമാക്കിയിരുന്നു.