തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്ന തമിഴ്‌നാടിന്‍റെ പ്രവര്‍ത്തിയില്‍ തുടര്‍ നടപടി ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. മുന്നറിയിപ്പില്ലാതെ രാത്രി സമയങ്ങളില്‍ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. മുന്നറിയിപ്പില്ലാതെ തുറക്കരുതെന്നാണ് കേരളത്തിന്‍റെ ആവശ്യം. കേരളത്തിന്‍റെ അപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. വെള്ളം തുറന്നുവിടുന്നതിനു മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.