തിരുവനന്തപുരം:സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഇന്ന് മന്ത്രിസഭായോഗം. ജനുവരി എട്ട് മുതൽ നിയമസഭാ ബജറ്റ് സമ്മേളനം വിളിച്ചു ചേർക്കാൻ യോഗം ഗവർണറോട് ശുപാർശ ചെയ്യും.
ഇന്ന് മന്ത്രിസഭായോഗം; സൗജന്യ കിറ്റ് വിതരണവും 100 ദിനകർമ പരിപാടികളും ചർച്ച ചെയ്യും - kerala cm and governor news
നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി എട്ട് മുതൽ വിളിച്ചു ചേർക്കാൻ യോഗം ഗവർണറോട് ശുപാർശ ചെയ്യും.
സൗജന്യ കിറ്റ് വിതരണവും 100 ദിനകർമ പരിപാടികളും യോഗം ചർച്ച ചെയ്യും
സർക്കാരിന്റെ 100 ദിനകർമ പരിപാടികളും ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ക്ഷേമപെൻഷനുകൾ 1500 രൂപയാക്കാനും സൗജന്യ കിറ്റ് വിതരണം തുടരാനും മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ഉച്ചയോടെ മാധ്യമങ്ങളെ കാണും.