തിരുവനന്തപുരം: മൂന്ന് എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. എക്‌സൈസ് കമ്മിഷണര്‍ ആര്‍. അനന്തകൃഷ്ണന്‍, കോസ്റ്റല്‍ എ.ഡി.ജി.പി കെ.പദ്‌മകുമാര്‍, സി.ആര്‍.പി.എഫില്‍ അഡീഷണല്‍ ഡയറക്ടറായ നിതിന്‍ അഗര്‍വാള്‍ എന്നിവര്‍ക്കാണ് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും ഐ.ജിയുമായ ബല്‍റാം കുമാര്‍ ഉപാദ്ധ്യായയെ എ.ഡി.ജി.പിയായി ഉയര്‍ത്തി. അനൂപ് കുരുവിള ജോണ്‍, വിക്രംജിത് സിങ്, പി.പ്രകാശ്, സേതുരാമന്‍ എന്നിവര്‍ക്ക് ഐ.ജിമാരായി സ്ഥാന കയറ്റം നല്‍കാനും തീരുമാനിച്ചു.