കേരളം

kerala

ETV Bharat / state

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കരടുബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത

സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുമായുള്ള പോരില്‍ അയവ് വരാത്ത സാഹചര്യത്തിലാണ് കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

draft bill to remove governor from chancellor post  Kerala Cabinet approves draft bill  Kerala Cabinet  കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം  സര്‍വകലാശാല
ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

By

Published : Nov 30, 2022, 6:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട്, സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നേര്‍ക്കുനേര്‍ പോര്‍മുഖം തുറന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറെ തളയ്ക്കാന്‍ ഇത്തരത്തിലൊരു ബില്ല്, വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയച്ചെങ്കിലും ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറാകാത്തതിനാലാണ് നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്ത് ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ALSO READ|ഗവര്‍ണര്‍ക്കെതിരെയുള്ള പൊതുതാത്‌പര്യ ഹർജി തള്ളി ഹൈക്കോടതി

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് പ്രശസ്‌തരായ വിദ്യാഭ്യാസ വിചക്ഷണരെ നിയമിക്കുന്ന ബില്ലാണിതെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. കേരള, മഹാത്‌മാഗാന്ധി, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍, തുഞ്ചത്തെഴുത്തച്ഛന്‍, കേരള ഡിജിറ്റല്‍, ശ്രീനാരായണഗുരു ഓപ്പണ്‍, കേരള അഗ്രി, കേരള വെറ്ററിനറി, ആനിമല്‍ സയന്‍സ്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ്, ആരോഗ്യ സര്‍വകലാശാല, എപിജെ അബ്‌ദുള്‍ കലാം എന്നീ സര്‍വകലാശാലകളിലെ നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്.

മദ്യവിറ്റുവരവ് നികുതി ഒഴിവാക്കുന്ന കരടിനും അംഗീകാരം:നിയമിക്കപ്പെടുന്ന ചാന്‍സലര്‍മാര്‍ക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപണങ്ങള്‍ ഉണ്ടായാല്‍ നീക്കം ചെയ്യുന്നതിന് സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ജഡ്‌ജിയായിരുന്ന ഒരാള്‍ നടത്തുന്ന അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന് കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. കേരളത്തില്‍ ഉത്പാദിപ്പിച്ച് ബോട്ടില്‍ ചെയ്യുന്ന മദ്യത്തിന് ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം വിറ്റുവരവ് നികുതി ഒഴിവാക്കി പകരം നാലുശതമാനം വില്‍പന നികുതി ഏര്‍പ്പെടുത്തുന്നതിന് 1963ലെ കെജിഎസ്‌ടി നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്ല് വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ABOUT THE AUTHOR

...view details