സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നെണ്ണം യുഡിഎഫും രണ്ടെണ്ണം എൽഡിഎഫും നേടി. എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്ന അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ സീറ്റുകളാണ് യുഡിഎഫ് നേടിയത്. യുഡിഎഫിന്‍റെ കോട്ടകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് ചരിത്ര വിജയം നേടി.
24-10-2019.
01:27 PM
- ജനവിധി ഇടത് സർക്കാരിനുള്ള അംഗീകാരമെന്ന് കോടിയേരി ബാലകൃഷ്‌ണൻ
- മതനിരപേക്ഷ ശക്തികൾ ശക്തമാണെന്ന് തെളിയിച്ചു
- ആർഎസ്എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനവിധിയെന്നും കോടിയേരി
01:15 PM
- മഞ്ചേശ്വരം വീണ്ടും യുഡിഎഫിന്
- എം.സി ഖമറുദ്ദീന് വിജയം
01:10 PM
- മഞ്ചേശ്വരത്ത് 17 റൗണ്ട് പൂർത്തിയായി
- യുഡിഎഫ് ലീഡ് നില 9995
01:00 PM
- അരൂരിൽ മാറ്റി വച്ച വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നു
12:59 PM
- മഞ്ചേശ്വരത്ത് 16 റൗണ്ട് പൂർത്തിയായി
- യുഡിഎഫ് ലീഡ് നില 11,385
12:53 PM
- ആവേശപോരാട്ടത്തിനൊടുവിൽ അരൂർ പിടിച്ചെടുത്ത് യുഡിഎഫ്
- ഷാനിമോൾ ഉസ്മാന് വിജയം
- ദൈവനിയോഗമെന്ന് ഷാനിമോൾ
12:50 PM
- മഞ്ചേശ്വരത്ത് 15 റൗണ്ട് പൂർത്തിയായി
- യുഡിഎഫ് ലീഡ് നില 11,762
12:46 PM
- ഷാനിമോൾ ഉസ്മാൻ ലീഡ് നില മെച്ചപ്പെടുത്തുന്നു
- ലീഡ് 2000 കടന്നു
12:41 PM
- അരൂരിൽ ഷാനിമോളുടെ ലീഡ് നില 1343 ആയി കുറഞ്ഞു
12:37 PM
- മഞ്ചേശ്വരത്ത് 14 റൗണ്ട് പൂർത്തിയായി
- യുഡിഎഫ് ലീഡ് നില 8381
12:30 PM
- മഞ്ചേശ്വരത്ത് 13 റൗണ്ട് പൂർത്തിയായി
- യുഡിഎഫ് ലീഡ് നില 9872
- അരൂരിൽ ലീഡുയർത്തി ഷാനിമോൾ
- ലീഡ് നില 1536
- ഇനി എണ്ണാനുള്ളത് 18 ബൂത്തുകൾ
12:26 PM
- അരൂരിൽ വോട്ടിങ് മെഷീനിൽ യന്ത്രതകരാർ
- മൂന്ന് ബൂത്തുകളിലെ വോട്ട് എണ്ണിയില്ല
12:22 PM
- യുഡിഫിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ. സുധാകരൻ
- വ്യക്തി താൽപര്യങ്ങൾ പരാജയത്തിന് കാരണമായെന്നും സുധാകരൻ
12:14 PM
- മഞ്ചേശ്വരത്ത് 12 റൗണ്ട് പൂർത്തിയായി
- യുഡിഎഫിന് 9391 ലീഡ്
12:12 PM
- അരൂരിൽ യുഡിഎഫ് ലീഡ് നില കുറയുന്നു
- ഷാനിമോൾ ഉസ്മാന് 1392 ലീഡ്
- 11 റൗണ്ട് പൂർത്തിയായി
12:02 PM
- മഞ്ചേശ്വരത്ത് 11 റൗണ്ടുകൾ പൂർത്തിയായി
- എം.സി കമറുദ്ദീന്‍റെ ലീഡ് നില 9537
11:56 AM
- അരൂരിൽ ഷാനിമോൾ ഉസ്മാന് ലീഡ് ഉയർന്നു
- ലീഡ് നില 2010
11:50 AM
- കോന്നിയിൽ കെ.യു ജനീഷ് കുമാറിന് വിജയം
- 9552 വോട്ട് ഭൂരിപക്ഷം
- 23 വർഷത്തിന് ശേഷം എൽഡിഎഫിന് ജയം
11:45 AM
- കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്‍റെ ലീഡ് 9000 കടന്നു
11:40 AM
- വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന് മിന്നുന്ന വിജയം
- 14,438 വോട്ട് ഭൂരിപക്ഷം
11:38 AM
- എല്ലാ കണ്ണുകളും അരൂരിലേക്ക്
- ഷാനിമോൾ ഉസ്മാന് 1900 വോട്ട് ലീഡ്
11:36 AM
- മഞ്ചേശ്വരത്ത് 10 റൗണ്ട് പൂർത്തിയായി
- യുഡിഎഫ് ലീഡ് 10,000 കടന്നു
- കോന്നിയിൽ എൽഡിഎഫ് ലീഡ് 8000 കടന്നു
11:30 AM
- വി.കെ പ്രശാന്തിന്‍റെ ലീഡ് 13000 കടന്നു
- നേതൃത്വം വീഴ്ച പരിശോധിക്കണമെന്ന് ശശി തരൂർ
11:15 AM
- വിജയം സർക്കാരിനെതിരെയുള്ള വിധിയെഴുത്തെന്ന് ടി.ജെ വിനോദ്
11:00 AM
- ദയനീയ പ്രകടനവുമായി ബിജെപി
- മഞ്ചേശ്വരമൊഴികെ എല്ലായിടത്തും മൂന്നാമത്
10:55 AM
- വി.കെ പ്രശാന്ത് 12,000 വോട്ടുകൾക്ക് മുന്നിൽ
10:45 AM
- മഞ്ചേശ്വരത്ത് ജയമുറപ്പിച്ച് യുഡിഎഫ്
- വി.കെ പ്രശാന്ത് വിജയത്തിലേക്ക്
- ലീഡ് 10,000 കടന്നു
10:45 AM
- എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദ് വിജയിച്ചു
- എൽഡിഎഫ് സ്ഥാനാർഥി മനു റോയിയെയെ തോൽപിച്ചത് 3,673 വോട്ടുകൾക്ക്
- നോട്ടക്ക് ലഭിച്ചത് 1297 വോട്ട്