തിരുവനന്തപുരം :കണ്‍സഷന്‍ ചാര്‍ജ് (Student concession Charge) വര്‍ധനവില്‍ വിദ്യാര്‍ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. കണ്‍സഷന്‍ ചാര്‍ജ് ഒരു രൂപയില്‍ നിന്നും 6 രൂപ ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി കൂടി ആലോചിച്ച ശേഷമാകും അന്തിമ തീരുമാനം.
മിനിമം ചാര്‍ജ് (Minimum Bus Fare) എട്ട് രൂപയെന്നത് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തില്‍ ബസുടമകളും സര്‍ക്കാരും തമ്മില്‍ ധാരണ ആയിട്ടുണ്ട്. മിനിമം ചാര്‍ജ് 10 രൂപയാക്കാനാണ് സാധ്യത. നിരക്ക് വര്‍ധനവ് എന്നുമുതല്‍ നടപ്പാക്കണം എന്ന കാര്യത്തിലാണ് ഇനി തീരുമാനം ആകേണ്ടത്. അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധനവില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. അഞ്ച് രൂപയായി വര്‍ധിപ്പിക്കാമെന്നാണ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ.