കേരളം

kerala

ETV Bharat / state

ജനക്ഷേമം വാരിക്കോരി; ഫലം കാണുമോ ഐസക്കിന്‍റെ അനിമൽ സ്പിരിറ്റ്സ് ! - tm thomas isaac

കൊവിഡ് കാലത്ത് ജനങ്ങളുടെ പ്രതീക്ഷ നിലനിർത്തുന്നതിനും ഭരണ തുടർച്ച ലക്ഷ്യം വെച്ചും ജനക്ഷേമം വാരിവിതറിയ പ്രഖ്യാപനങ്ങളാണ് ഇന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഉടനീളം കാണാനായത്.

budjet round up  kerala budjet round up 2020  tm thomas isaac  ldf
ജനക്ഷേമം വാരിക്കോരി; ഫലം കാണുമോ ഐസക്കിന്‍റെ അനിമൽ സ്പിരിറ്റ്സ് !

By

Published : Jan 15, 2021, 4:23 PM IST

Updated : Jan 15, 2021, 5:32 PM IST

തിരുവനന്തപുരം: ബജറ്റിന് മുന്നോടിയായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനിമൽ സ്‌പിരിറ്റ്സ് എന്ന കെയ്‌നീഷ്യൻ പ്രയോഗം ധനമന്ത്രി തോമസ് ഐസക് നടത്തിയിരുന്നു. സമ്പത്ത് വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളെ മറികടക്കാൻ ജനങ്ങളെ മാനസികമായി സജ്ജരാക്കുകയും അവർക്ക് പ്രതീക്ഷ നൽകുകയും ചെയ്യുന്ന നയരൂപീകരണത്തിന് പ്രശസ്‌ത സാമ്പത്തിക ശസ്ത്രജ്ഞന്‍ ജെ.എം കെയ്‌ൻസ് നൽകിയ പേരാണ് അനിമൽ സ്‌പിരിറ്റ്. കൊവിഡ് കാലത്ത് ജനങ്ങളുടെ പ്രതീക്ഷ നിലനിർത്തുന്നതിനും ഭരണ തുടർച്ച ലക്ഷ്യം വെച്ചും ജനക്ഷേമം വാരിവിതറിയ പ്രഖ്യാപനങ്ങളാണ് ഇന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ ഉടനീളം കാണാനായത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് എന്ന നിലയിൽ ജനം പ്രതീക്ഷിച്ച ക്ഷേമ പെൻഷൻ വർദ്ധനവ് ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങൾ ഇന്ന് നിയമസഭയിൽ ഉണ്ടായി.

കേരള ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിനാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്. 2013 മാര്‍ച്ച് 15ന് കെ.എം മാണി നടത്തിയ 2 മണിക്കൂര്‍ 58 മിനിട്ട് നീണ്ട പ്രസംഗത്തെയാണ് തോമസ് ഐസക് മറികടന്നത്. കാസര്‍കോട് ഇരിയണ്ണി പി.എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍ ജീവന്‍റെ വരകളാണ് ധനമന്ത്രി ടി എം തോമസ് ഐസക്കിന്‍റെ ഇത്തവണത്തെ ബജറ്റ് രേഖയുടെ കവറില്‍ സ്ഥാനം പിടിച്ചത്. കൊവിഡിനെതിരെ നാം പോരാടി ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ഏഴാം ക്ലാസുകാരി സ്നേഹയുടെ കവിത ചൊല്ലി ബജറ്റ് പ്രസംഗത്തിന് തുടക്കമിട്ട ധനമന്ത്രി അവസാനിപ്പിച്ചതും കവിതയിലൂടെയാണ് . പുതുയുഗപിറവിക്ക് ഒരു പുതിയ പ്രഭാതമുണ്ടാകുമെന്ന കവിത ചൊല്ലിയാണ് സഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

കൊവിഡ് വാക്സിന്‍ സൗജന്യം

  • സംസ്ഥാനത്ത് സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെപ്പ്
  • ഇ-ഹെല്‍ത്തിന് 25 കോടി രൂപ
  • ഹോമിയോ മേഖലക്ക് 32 കോടി രൂപ
  • ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങായി പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും
  • കാൻസർ മരുന്നുകൾക്കായുള്ള പ്രത്യേക പാർക്ക് 2021-2022 ൽ യാഥാർത്ഥ്യമാകും.
  • മെഡിക്കൽ കോളജുകൾക്ക് 420 കോടിയും മലബാർ കാൻസർ സെന്‍ററിന് 25 കോടിയും അനുവദിച്ചു.
  • കൊച്ചി കാൻസർ സെന്‍റർ ഈ വർഷവും വയനാട് മെഡിക്കൽ കോളേജ് അടുത്തവർഷവും യാഥാർത്ഥ്യമാകുമെന്ന് ധനമന്ത്രി.
  • ജീവിത ശൈലി രോഗങ്ങളുമായി കഴിയുന്ന വയോജനങ്ങൾക്ക് മരുന്ന് വീടുകളിൽ എത്തിക്കാൻ കാരുണ്യ അറ്റ് ഹോം പദ്ധതിയും പ്രഖ്യാപിച്ചു.

ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യം;വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ നിധി ബോർഡ്

  • കൊവിഡ് തളർത്തിയ മേഖലയ്ക്ക് ഉണർവേകാൻ ടൂറിസം മാർക്കറ്റിംഗിന് 100 കോടി അനുവദിക്കും.
  • പശ്ചാത്തലവികസനത്തിന് 117 കോടിയും ഹെറിറ്റേജ് സ്പെസ് ടൂറിസം പദ്ധതിക്ക് 40 കോടിയും അനുവദിച്ചു
  • ടൂറിസം സംരംഭകർക്ക് പലിശ ഇളവോട് കൂടി വായ്‌പ.
  • വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ നിധി ബോർഡിനും തീരുമാനം.
  • ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാരംഭിക്കും
  • കൊച്ചി ബിനാലെയ്ക്ക് 7 കോടി
  • തിരുവനന്തപുരം പൈതൃക പദ്ധതിക്ക് 10 കോടി
  • കെടിഡിസിയില്‍ ശമ്പളം നല്‍കാന്‍ 35 കോടി
  • മൂന്നാറിലെ കെ.എസ്.ആർ.ടി. സി സ്റ്റാന്റിൽ 100 കോടി ചെലവിൽ ബജറ്റ് ഹോട്ടൽ നിർമ്മിക്കും.

പ്രളയ സെസ് തുടരില്ല

  • പ്രളയ സെസ് ജൂലൈയില്‍ അവസാനിക്കും
  • നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും
  • സിഎന്‍ജി, എല്‍എന്‍ജി, വാറ്റ് നികുതി 5% ആക്കും
  • വായ്പ ആപ്പുകളെ നിയന്ത്രിക്കാന്‍ നടപടി
  • മണി ലെന്‍ഡിങ് ആക്ടില്‍ ഭേദഗതി പരിഗണനയില്‍
  • ദേവസ്വങ്ങള്‍ക്ക് 150 കോടിയുടെ സഹായം

വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ വിപ്ളവം

  • എല്ലാ വീടുകളിലും ലാപ്ടോപ്പ്; ബി.പിഎൽ വിഭാഗത്തിന് 25 ശതമാനം സബ്‌സിഡി
  • സ്‌കൂൾ പശ്ചാത്തല വികസനത്തിന് 120 കോടി
  • കെ-ഫോണ്‍ പദ്ധതി ജൂലൈയോടെ പൂര്‍ത്തിയാകും
  • ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ്

ഉന്നതവിദ്യാഭ്യാസ മേഖലക്ക് 6 പദ്ധതികള്‍

  • സര്‍വകലാശാലകളില്‍ 1,000 പുതിയ അധ്യാപക തസ്തികകള്‍
  • സര്‍വകലാശാലകളുടെ പശ്ചാത്തല വികസനത്തിന് കിഫ്ബിയില്‍ നിന്ന് 2,000 കോടി
  • അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1,000 കോടി
  • സര്‍വകലാശാലകളില്‍ 30 മികവിന്‍റെ കേന്ദ്രങ്ങള്‍
  • കോളജുകളില്‍ 10% സീറ്റ് വര്‍ധന
  • 3.5 ലക്ഷം കുട്ടികള്‍ക്ക് കൂടുതല്‍ പഠന സൗകര്യം ഉറപ്പാക്കും
  • അഫിലിയേറ്റഡ് കോളജുകളില്‍ ഡിജിറ്റല്‍ ക്ലാസ് റൂം
  • സര്‍വകലാശാലകളില്‍ 197 കോഴ്സുകള്‍ക്ക് അനുമതി
  • കോളജ് അധ്യാപരുടെ ഒഴിവുകള്‍ നികത്തും
  • ഗവേഷണത്തിന് മുഖ്യമന്ത്രിയുടെ ഫെലോഷിപ്പ്
  • ആരോഗ്യ സര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ. പല്‍പ്പുവിന്‍റെ പേര് നല്‍കും

ലൈഫ് പദ്ധതിയിലൂടെ ഒന്നര ലക്ഷം വീടുകള്‍ കൂടി

  • അറുപതിനായിരത്തോളം വീടുകള്‍ പട്ടിക വിഭാഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും
  • ഭൂരഹിതരും ഭവന രഹിതര്‍ക്കും 1.35ലക്ഷം കുടുംബങ്ങള്‍ക്ക് മുന്‍ഗണന
  • 6,000 കോടി രൂപ ലൈഫ് പദ്ധതിക്ക് വേണ്ടി വരും
  • 1,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്
  • ഹൗസിങ് ബോര്‍ഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി

കൃഷി

കാർഷിക വിളകളുടെ താങ്ങുവില ഉറപ്പാക്കുമെന്ന പ്രഖ്യാപനം കർഷകർക്ക് ആശ്വാസമാകും.

  • റബ്ബറിന്‍റെ താങ്ങു വില 170 രൂപ ആക്കും.
  • നെൽകൃഷി വികസനത്തിന് 117 കോടി
  • സംഭരണ വില 28 രൂപയാക്കി
  • നാളികേര കൃഷിക്ക് 75 കോടിയും നീക്കിവെച്ചു
  • താങ്ങുവില 27 ൽ നിന്ന് 32 ആക്കുമെന്നും പ്രഖ്യാപിച്ചു
  • പച്ചക്കറികളുടേയും കിഴങ്ങുവർഗങ്ങളുടെയും വ്യാപനത്തിന് 80 കോടി
  • വയനാട് കാപ്പിക്ക് നീക്കി വച്ചത് അഞ്ചു കോടി രൂപ.
  • 30000 ടൺ തോട്ടണ്ടി ഇറക്കുമതിക്കും
  • നവോത്ഥാന നായകർക്ക് സ്വന്തം നാട്ടിൽ സ്മാരകം പണിയാൻ 75 ലക്ഷം വീതം നൽകുമെന്ന് പ്രഖ്യാപനം.
  • ദേവസ്വം ബോർഡിന് 150 കോടി

കുടുംബശ്രീക്ക് 5 കോടി

  • വനിതകളെ കേന്ദ്രീകരിച്ച് നൈപുണ്യപദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്ക് 5 കോടി
  • സ്ത്രീകള്‍ക്ക് ആധുനിക കംപ്യൂട്ടര്‍ പരിശീലനം
  • കെ-ഡിസ്ക് പുനസംഘടിപ്പിക്കും
  • 200 കോടി വകയിരുത്തിയെന്നും ധനമന്ത്രി

തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം

  • 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം
  • വര്‍ക് നിയര്‍ പദ്ധതിക്ക് 20 കോടി രൂപ
  • ബ്ലോക്ക്,മുന്‍സിപ്പല്‍ തലത്തില്‍ 5,000 ചതുരശ്ര അടി സ്ഥലം വേണം
  • വര്‍ക് ഫ്രം ഹോം പദ്ധതിക്ക് കെഎസ്എഫ്ഇ, ഐകെഎഫ്സി,കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും
  • ജോലിക്കുള്ള ഉപകരണങ്ങള്‍ വാങ്ങാനും വായ്പ
  • ആഗോള കമ്പനികളുടെ നൈപുണ്യ പരിശീലനം ഉറപ്പാക്കും
  • സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് 32,000 ആയി ഉയര്‍ത്തും

ലോട്ടറി സമ്മാനത്തുക കൂട്ടി

  • ലോട്ടറി സമ്മാനത്തുക 1.5% കൂട്ടി
  • ഏജന്‍റുമാര്‍ക്ക് 5,000 രൂപയുടെ ചികിത്സാ സഹായം
  • അന്യസംസ്ഥാന ലോട്ടറികളെ നേരിടാന്‍ നിയമപരിഷ്കരണം
  • ലോട്ടറി മാഫിയയെ വിലക്കുമെന്നും ധനമന്ത്രി

സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനത്തിന് ആറിന കര്‍മ പദ്ധതി

  • ദേശീയ തലത്തില്‍ കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പുകളുടെ പ്രകടനം ഏറ്റവും മികച്ചതെന്ന് ധനമന്ത്രി
  • സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി രൂപ നല്‍കും
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന വായ്പയില്‍ നഷ്ടമുണ്ടായാല്‍ 50% സര്‍ക്കാര്‍ താങ്ങായി നല്‍കും
  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന പദ്ധതി വിപുലീകരിക്കാന്‍ 20 കോടി വകയിരുത്തും
  • സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്‍റെ 90% പരമാവധി 10 കോടിവരെ 10% പലിശക്ക് ലഭ്യമാക്കും
  • സര്‍ക്കാരിന്‍റെ വലിയ തുകയ്ക്കുള്ള ടെന്‍ഡറുകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം മോഡല്‍ പ്രോത്സാഹിപ്പിക്കും
  • കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം

  • തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1,000 കോടി അധിക വായ്പ
  • 2021-22ല്‍ 15,000 കോടിയുടെ കിഫ്ബി പദ്ധതിക്ക് അനുമതി

അടിസ്ഥാന സൗകര്യ വികസനം

  • കയർ മേഖലയ്ക്ക് 112 കോടിയും കൈത്തറി മേഖലയ്ക്ക് 52 കോടിയും അനുവദിച്ചു
  • 10 യന്ത്രവൽകൃത കയർ ഫാക്‌ടറികൾ തുടങ്ങും
  • തീരദേശ വികസനത്തിന് 675 കോടി രൂപ പ്രഖ്യാപിച്ച ബജറ്റിൽ 50000 കോടി രൂപ ചെലവിൽ മൂന്ന് വ്യവസായ ഇടനാഴിയും വിഭാവനം ചെയ്യുന്നു
  • മംഗലാപുരം- കൊച്ചി ഇടനാഴിക്ക് ഡി.പി.ആർ തയ്യാറാക്കാനും തീരുമാനമായി
  • വീട്ടമ്മമാർക്ക് കെ.എസ്.എഫ്.ഐയുടെ സഹകരണത്തോടെ സ്‌മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കും
  • വ്യവസായ പാർക്ക് വിൽപ്പനയിൽ സ്റ്റാമ്പ് ഡ്യൂട്ടി പകുതിയായി കുറച്ചു
  • വാറ്റ് കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ തുടരും
  • പ്രളയ സെസ് ജൂലായിൽ അവസാനിപ്പിക്കും
  • ശബരി റെയിൽപാതയ്ക്ക് കിഫ്ബിയിൽ നിന്ന് 2000 കോടി നൽകും
  • കൊല്ലം അഴീക്കൽ ഹാർബറിന് 3698 കോടിയും കുടിവെള്ള പദ്ധതികൾക്കായി 1300 കോടിയും നീക്കി വയ്ക്കും
  • കുട്ടനാട് പാക്കേജിന് 2400 കോടിയും കാസർകോഡ് പാക്കേജിന് 125 കോടിയും
  • സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന് 28 കോടി
  • കൊച്ചി മെട്രോ എക്സ്റ്റെന്‍ഷന്‍ പൂര്‍ത്തിയാക്കും

കെഎസ്ആര്‍ടിസിക്ക് 1,000 കോടി

  • കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി 1000 കോടി രൂപ
  • ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ 50 കോടി
  • വികാസ് ഭവനില്‍ കെഎസ്ആര്‍ടിസി സമുച്ചയം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശുഭവാര്‍ത്ത

  • ശമ്പളവും പെന്‍ഷനും പരിഷ്കരിച്ച് ഏപ്രിലില്‍ ഉത്തരവിറക്കും
  • മൂന്ന് ഗഡുക്കളായി കുടിശിക നല്‍കും
  • രണ്ട് ഡി.എ കുടിശിക പി.എഫില്‍ ലയിപ്പിക്കും

പത്രപ്രവര്‍ത്തക പെന്‍ഷന്‍ കൂട്ടി

  • പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1,000 രൂപ കൂട്ടി
  • നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ 1,000 രൂപ കൂട്ടി
  • തലസ്ഥാനത്ത് വനിത പത്രപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം
  • മാധ്യമപ്രവര്‍ത്തക ആരോഗ്യപദ്ധതിക്ക് 50 ലക്ഷത്തിന്‍റെ സഹായം

പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം

  • ഇ-വാഹനങ്ങള്‍ക്ക് നികുതിയിളവ്
  • ആദ്യ 5 വര്‍ഷം ഇ-വാഹനങ്ങള്‍ക്ക് 50% നികുതിയിളവ്
  • ഇ-വാഹനങ്ങള്‍ വാങ്ങാന്‍ 7% പലിശക്ക് വായ്പ
  • ഇ-വാഹനങ്ങള്‍ക്കായി 236 ചാര്‍ജിങ് സ്റ്റേഷനുകള്‍
  • ഡീസല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ 10% പലിശനിരക്കില്‍ വായ്പ

സാംസ്‌കാരിക മേഖലക്ക് 157 കോടി

  • വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കാന്‍ മൂന്ന് കോടി
  • പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ട് കോടി രൂപ
  • അമേച്ചർ നാടകങ്ങള്‍ക്ക് മൂന്ന് കോടി രൂപ
  • മലയാളം മിഷന് 4 കോടി രൂപ
  • കൊച്ചി കടവന്ത്രയില്‍ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സെന്‍റര്‍ തുടങ്ങും
  • ഫീല്‍ഡ് ആര്‍ക്കിയോളജിക്ക് അഞ്ച്കോടി രൂപ
  • സുഗതകുമാരി ടീച്ചര്‍ സ്മാരകം 2 കോടി രൂപ ചെലവില്‍ ആറന്മുളയില്‍
  • കോഴിക്കോട് എം.പി വീരേന്ദ്രകുമാര്‍ സ്മാരകം 5 കോടി ചെലവില്‍

നികുതി ഭാരവും വിലക്കയറ്റവും ഇല്ലാതെ സാധാരണക്കാരെ പ്രീതിപ്പെടുത്തുന്നതാണ് തോമസ് ഐസക്കിന്‍റ ധനകാര്യ ബജറ്റ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാലുമാസത്തെ ചെലവു മാത്രമെ സംസ്ഥാന സർക്കാരിന് വോട്ട് ഓണ്‍ അക്കൗണ്ടിലൂടെ അനുവദിക്കു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയുള്ള പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി മാത്രം ഒതുങ്ങുമോ എന്ന് കണ്ടറിയണം.

Last Updated : Jan 15, 2021, 5:32 PM IST

ABOUT THE AUTHOR

...view details