തിരുവനന്തപുരം:വന്യജീവികൾ ജനവാസ മേഖലകളിലേക്ക് കടക്കുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുന്നതിനായി കൃഷിവകുപ്പിന് കീഴിൽ രണ്ട് കോടി രൂപ അനുവദിച്ചു. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന്‍റെ കാരണം കണ്ടെത്തുന്നതിനായി ശാസ്‌ത്രീയമായ നിർദേശങ്ങളും പരിഹാരങ്ങളും സർക്കാർ അടിയന്തരമായി തേടുമെന്നും ധനമന്ത്രി പറഞ്ഞു.
കാടിറങ്ങുന്ന വന്യജീവികള്‍: ശാസ്ത്രീയ നടപടി, വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ
വന്യജീവികൾ കാടിറങ്ങുന്നത് തടയുന്നതിനായി രണ്ട് കോടി രൂപ പ്രഖ്യാപിച്ചു.
വന്യജീവി ആക്രമണം
വന്യജീവി ആക്രമണങ്ങളുടെ നഷ്‌ടപരിഹാരം വർധിപ്പിക്കുന്നതിനും റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ താത്‌കാലികമായി രൂപീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായുള്ള പദ്ധതി തുകയായി 30.85 കോടി രൂപ ഉൾപ്പെടെ മനുഷ്യ വന്യജീവി സംഘർഷ മേഖലകളിലെ വിവിധ പ്രവർത്തനങ്ങൾക്കായി 50.85 കോടി രൂപ അനുവദിച്ചു.
Last Updated : Feb 3, 2023, 1:29 PM IST