തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയില്‍ വൻ നവീകരണത്തിന് വഴിതുറക്കുന്ന പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. ഉന്നത വിദ്യാഭ്യാസ പഠനത്തിന് ആറിന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. കോളജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന 800 തസ്തികകൾ നികത്തും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആറിന പദ്ധതി - kerala budget update
സർവ്വകലശാലകളിൽ 1000 അധ്യാപക തസ്‌തികകൾ. സർവകലാശാലകൾക്ക് 2000 കോടി നല്‍കുമെന്നും പ്രഖ്യാപനം.
സർവ്വകലശാലകൾക്ക് 2000കോടി
സർവ്വകലാശാലകൾക്ക് 2000 കോടി നൽകും. സർവ്വകലാശാലകളിൽ 1000 അധ്യാപക തസ്‌തികകൾ സൃഷ്ടിക്കും. അഫിലിയേറ്റഡ് കോളജുകൾക്ക് 1000 കോടി നല്‍കുമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് 3.5 ലക്ഷം പേർക്ക് പഠന അവസരം നല്‍കുമെന്നും പ്രഖ്യാപനം. പുതിയ ആസ്ഥാന മന്ദിരങ്ങൾ പണിയാൻ മെഡിക്കൽ, സാങ്കേതിക, ശ്രീനാരായണഗുരു ഓപ്പൺ യുണിവേഴ്സിറ്റികൾക്ക് പണം അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.
Last Updated : Jan 15, 2021, 3:50 PM IST