തിരുവനന്തപുരം: ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തുറന്നുകൊടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക്. കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള പദ്ധതിയായി ഗ്രീന്‍ഫീല്‍ഡ് റെയില്‍പാത മാറും. ആകാശസര്‍വേ പൂര്‍ത്തിയായി. റെയില്‍ പാത എന്നതിന് പുറമെ സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാക്കി മാറ്റും. നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താന്‍ സാധിക്കും. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആ വര്‍ഷം ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും.
പരിസ്ഥിതി സൗഹൃദ ഗതാഗത പദ്ധതികൾ; ഗ്രീന്‍ഫീല്‍ഡ് റെയില്‍പാതക്ക് പച്ചക്കൊടി - കൊച്ചി മെട്രോ
കേരളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കുള്ള പദ്ധതിയായി ഗ്രീന്‍ ഫീല്‍ഡ് റെയില്‍പാത മാറും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും.
റോഡ് വികസനത്തിന് 1500 കോടി
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
- കേരളത്തിലെ ഗതാഗത ഘടനയിൽ പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാന മാറ്റമുണ്ടാകും. കൊച്ചിയിൽ പരിസ്ഥിതിസൗഹൃദവും സംയോജിതവുമായ നഗരഗതാഗത സംവിധാനം രൂപീകരിക്കും.
- കൊച്ചി മെട്രോ വിപുലീകരിക്കും. 3025 കോടി രൂപ ചെലവില്‍ പേട്ട–തൃപ്പുണിത്തുറ, ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം-ഇൻഫോപാർക്ക് മെട്രോ പാതകൾ ഈ വർഷം ആരംഭിക്കും.
- മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും. പരമാവധി വാഹനയിതര യാത്രാസൗകര്യങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള ക്രമീകരണങ്ങളുണ്ടാകും.
- സുരക്ഷിത നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, റോഡ് സേഫ്‌റ്റി, മെട്രോ റെയിൽ-വാട്ടർ ട്രാൻസ്‌പോർട്ട് കണക്‌ടിവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോൺ പ്രോജക്‌ടിന് 239 കോടി രൂപ.
- എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ നടപ്പിലാക്കും.
- കെഎസ്ആർടിസിക്ക് പ്രത്യേക ധനസഹായമായി 1,000 കോടി രൂപ.
- ജലഗതാഗത വകുപ്പിന് 111 കോടി രൂപ. ഇതിൽ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ടിന് 26 കോടി രൂപ.
- കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിേഗഷൻ ഡിപ്പാർട്ട്മെന്‍റിന് 75 കോടി രൂപ.
- 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്‍റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി.
- വാട്ടർ ട്രാൻസ്പോർട്ട് വകുപ്പിന് സോളാർ ബോട്ടുകൾ.
- ഹരിതവാഹനങ്ങൾ, ഇ-ഓട്ടോകൾ എന്നിവക്ക് സബ്‌സിഡി.
- സിയാൽ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാൽ നിർമാണവും മൂന്നാര്‍ ദേശീയപാത നിര്‍മാണവും വേഗത്തിലാക്കും.
- 18-20 മീറ്ററുള്ള കനാലുകലുടെ വീതി 2025-ഓടെ വീതി 40 മീറ്ററാക്കും. ഇതോടെ ചരക്കുനീക്കത്തിന്‍റെ 50 ശതമാനവും ജലമാര്‍ഗമാകും.
Last Updated : Feb 7, 2020, 2:12 PM IST