തിരുവനന്തപുരം:ജില്ല ഭരണത്തിന്‍റെ ആസ്ഥാനമായ കലക്‌ടറേറ്റുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സ്റ്റേറ്റ് ചേംബറുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ആധുനിക ഓഡിയോ, വീഡിയോ, ഐടി സൗകര്യങ്ങളോട് അടങ്ങിയ സ്‌മാര്‍ട്ട് ഓഫിസുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി ബജറ്റില്‍ 70 കോടി രൂപ വകയിരുത്തി. കൂടാതെ ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ ജില്ല കലക്‌ടറേറ്റുകളിലും 10,000 ചതുരശ്ര അടി സ്ഥലം സൃഷ്‌ടിക്കും.
ജില്ല കലക്‌ടറേറ്റുകളില്‍ ആധുനിക സൗകര്യങ്ങളടങ്ങിയ ചേംബറുകള്‍ - ആധുനിക സൗകര്യങ്ങളടങ്ങിയ ചേംബറുകള്‍
ജില്ല ഭരണത്തിന്‍റെ ആസ്ഥാനമായ കലക്‌ടറേറ്റുകളില്‍ സ്റ്റേറ്റ് ചേംബറുകള്‍ സ്ഥാപിക്കുന്നതിനായി 70 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്.
Kerala Budget
മന്ത്രിമാരുടെ അവലോകന യോഗങ്ങള്‍ നടത്തുന്നതിനും പൊതുജനങ്ങളുടെ ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണ് സ്റ്റേറ്റ് ചേംബറുകള്‍ ഉപയോഗിക്കുക.
Last Updated : Feb 3, 2023, 3:19 PM IST