തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി 2023-24 സാമ്പത്തിക വര്‍ഷത്തിലേക്ക് 100 കോടി രൂപ നീക്കി വച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 'മേക്ക് ഇന്‍ കേരള' പദ്ധതിയിലൂടെയാണ് തുക നീക്കി വയ്‌ക്കുന്നത്. ചെറുകിട വ്യവസായ വികസനത്തിന് ആകെ 212 കോടി രൂപയും വകയിരുത്തി.
ചെറുകിട വ്യവസായ വികസനത്തിന് 212 കോടി - മേക്ക് ഇന്‍ കേരള
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളർച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 100 കോടി രൂപ നീക്കി വച്ചത്.
![ചെറുകിട വ്യവസായ വികസനത്തിന് 212 കോടി kerala budget kerala budget 2023 kerala budget live make in kerala ചെറുകിട വ്യവസായം കേരള ബജറ്റ് സംസ്ഥാന ബജറ്റ് മേക്ക് ഇന്‍ കേരള കെ എന്‍ ബാലഗോപാല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17654045-thumbnail-4x3-makein-kerala.jpg)
kerala budget
സ്വയം തൊഴില്‍ സംരംഭക സഹായ പദ്ധതിക്കായി 60 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. കൂടാതെ നാനോ യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്‍റായി 18 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Last Updated : Feb 3, 2023, 12:54 PM IST