തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10,071 കോടിയാക്കി ഉയര്‍ത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ 700 ജീവനക്കാരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ പുനര്‍വിന്യസിക്കും. ലോക്കല്‍ എംപ്ലോയ്‌മെന്‍റ് അഷ്വറന്‍സ് പ്രോഗ്രാം വഴി പ്രതിവര്‍ഷം 1.5 ലക്ഷം പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കാനുള്ള പരിപാടി തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കും.
തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ശാക്തീകരിക്കും - Self Government
തദ്ദേശ സ്വയംഭരണ വകുപ്പിലെ 700 ജീവനക്കാരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ പുനര്‍വിന്യസിക്കും
![തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ശാക്തീകരിക്കും തദ്ദേശസ്ഥാപനങ്ങൾ Self Government kerala budget](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5987378-240-5987378-1581049290649.jpg)
തദ്ദേശസ്ഥാപനങ്ങൾക്ക് 12,074 കോടി
കുടുംബശ്രീ, സഹകരണ സംഘം, സ്വകാര്യ സംരംഭകർ എന്നിവയിലൂടെയായിരിക്കും പദ്ധതി പ്രധാനമായും നടപ്പിലാക്കുക. പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങൾ, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയെല്ലാം ഈ സംരംഭങ്ങളിൽ ഉൾപ്പെടുത്തും. ഒപ്പം ട്രഷറി നിയ്രന്തണങ്ങൾ തദ്ദേശഭരണ സ്ഥാപനപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിന് 2018ലെ 20 ശതമാനവും 2019ലെ 30 ശതമാനവും പദ്ധതി വെട്ടിക്കുറവിൽ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
Last Updated : Feb 7, 2020, 1:08 PM IST