തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തി. നോര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്‌സ് (NDPREM) പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക. പ്രവാസികളുടെ മുഴുവന്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആകെ 50 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
പുനരധിവാസ പദ്ധതികള്‍: പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി - പുനരധിവാസ പദ്ധതികള്‍
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കാണ് പുനരധിവാസം ഒരുക്കുന്നത്.
kerala budget
ജയില്‍പ്പുള്ളികളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി എട്ട് കോടി. ഭൂരഹിതരായ പട്ടിക വര്‍ഗക്കാരുടെ പുനരധിവാസം (TRDM) എന്ന പദ്ധതിക്ക് 45 കോടി രൂപ. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ നൈപുണ്യ വികസനം, തൊഴിലധിഷ്‌ഠിത പുനരധിവാസം, തൊഴിലും സാമ്പത്തിക സുരക്ഷിതത്വവും തുടങ്ങിയ സമഗ്രപദ്ധതികള്‍ക്കായി അഞ്ച് കോടി രൂപ. കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി, എന്നിങ്ങനെയാണ് ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍.
Last Updated : Feb 3, 2023, 1:44 PM IST