തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതമായി 8,258 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇത് സംസ്ഥാനത്തിന്‍റെ ആകെ പദ്ധതി വിഹിതത്തിന്‍റെ 27.19 ശതമാനമാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്‍റനന്‍സ് ഫണ്ടിനത്തില്‍ 3,647 കോടിയും നീക്കിവച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 8,258 കോടി; സംസ്ഥാന ഫണ്ടിന്‍റെ 27.19 ശതമാനം - തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട്
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് വകയിരുത്തിയതിന് പുറമെ ഖരമാലിന്യ പരിപാലന പ്രോജക്‌ടിന് പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
ALSO READ|പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചില്ല; സാമൂഹ്യ ക്ഷേമ പെൻഷനില്‍ വര്‍ധനവില്ല
ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 2,244 കോടിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടപ്പാക്കുന്ന പദ്ധതിയായ കേരള ഖരമാലിന്യ പരിപാലന പ്രോജക്‌ടിനുള്ള 210 കോടിയും ഇതില്‍ ഉള്‍പ്പെടുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.