കേരളം

kerala

ETV Bharat / state

'കേരളം കടക്കെണിയിലല്ല', കേന്ദ്രസർക്കാരിനെ വിമർശിച്ച് ബജറ്റ് പ്രസംഗം

കേരളത്തിന്‍റെ കടം സംബന്ധിച്ച് പറഞ്ഞ മന്ത്രി, കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു

budget  kerala Budget 2023 Live  kerala Budget 2023  kerala budget session 2023  kn balagopal budget  kerala budget  കേരള ബജറ്റ്  കേരള ബജറ്റ് 2023  കേരള ബജറ്റ് 2023 ലൈവ്  കേന്ദ്രസർക്കാരിനെ വിമർശിച്ച് ബജറ്റ് പ്രസംഗം  കേന്ദ്രം കടമെടുപ്പ് പരിധി  സംസ്ഥാന ബജറ്റില്‍ മന്ത്രി കെഎന്‍ ബാലഗോപാല്‍
ബജറ്റ് പ്രസംഗം

By

Published : Feb 3, 2023, 9:25 AM IST

Updated : Feb 3, 2023, 2:58 PM IST

കേന്ദ്രസർക്കാരിനെ വിമർശിച്ച് ബജറ്റ് പ്രസംഗം

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്‍റെ ധനനയം കേരളത്തിന്‍റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ മന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചത് തിരിച്ചടിയായി. അതിനാല്‍ 4,000 കോടിയുടെ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ ഉയർത്തുന്ന ധനകാര്യ യാഥാസ്ഥിതിക നയം കേരളത്തിന് പ്രതിസന്ധിയുണ്ടാക്കി. കിഫ്‌ബി ബാധ്യതയെ കേരളത്തിന്‍റെ ബാധ്യതയായി കണക്കാക്കി. കേരളം കടക്കെണിയില്‍ അല്ല. വെല്ലുവിളികളെ അതിജീവിച്ചു. വിപണിയില്‍ സജീവമായി ഇടപെടും. സംസ്ഥാനത്തിന്‍റെ നികുതി നികുതിയേതര വരുമാനം വർധിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ പറഞ്ഞു.

'കേരളത്തോടുള്ള അവഗണന വര്‍ധിച്ചു':കേരളത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ഭീഷണി ഇന്ത്യയുടെ ഫെഡറല്‍ ധനവ്യവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, ഭരണഘടനയുടെ ആത്മാവിന് നിരക്കാത്ത മാറ്റമാണ്. അധികാര കേന്ദ്രീകരണവും സംസ്ഥാനങ്ങളോടുള്ള വിശേഷിച്ച് കേരളത്തോടുള്ള അവഗണനയും മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് വീതംവച്ച് നല്‍കേണ്ട ഡിവിഷന്‍ പൂളില്‍ നിന്നും പത്താം ധനകാര്യ കമ്മിഷന്‍റെ കാലത്ത് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് 3.875 ശതമാനം വിഹിതമായിരുന്നു.

ALSO READ|തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 8,258 കോടി; സംസ്ഥാന ഫണ്ടിന്‍റെ 27.19 ശതമാനം

15-ാം ധനകാര്യ കമ്മിഷന്‍റെ കാലമായപ്പോള്‍ അത് 1.925 ശതമാനമായി കുറഞ്ഞു. ഇതിലൂടെ പതിനായിരക്കണക്കിന് കോടിയുടെ വെട്ടിക്കുറവാണ് കേരളത്തിന്‍റെ വരുമാനത്തില്‍ വര്‍ഷം തോറും കേന്ദ്രം വരുത്തുന്നത്. റവന്യു കമ്മി ഗ്രാന്‍റില്‍ കേന്ദ്രം കുറവ് വരുത്തിയതുമൂലം ഏകദേശം 6,700 കോടിയുടെ കുറവുണ്ടായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതംവയ്‌പ്പില്‍ സംസ്ഥാനം അവഗണിക്കപ്പെടുന്ന സാഹചര്യം ആര്‍ക്കെങ്കിലും ന്യായീകരിക്കാന്‍ ആവുമോ. അവഗണനയെ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ ചോദിച്ചു.

Last Updated : Feb 3, 2023, 2:58 PM IST

ABOUT THE AUTHOR

...view details