കേരളം

kerala

ETV Bharat / state

കിഫ്‌ബിയ്‌ക്കായി 74,009 കോടി ബജറ്റില്‍ വകയിരുത്തി - കിഫ്‌ബിയ്‌ക്കായി 74009 കോടി ബജറ്റില്‍ വകയിരുത്തി

കിഫ്‌ബി വഴി വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്ന് നിരീക്ഷണങ്ങള്‍ നേരത്തേ വന്നിരുന്നെങ്കിലും ഇതിനെ മറികടന്നാണ് 74,009 കോടിയുടെ വകയിരുത്തല്‍

budget  kerala Budget 2023 Live  kerala Budget 2023  kerala budget session 2023  kn balagopal budget  kerala budget  കേരള ബജറ്റ്  കേരള ബജറ്റ് 2023  കേരള ബജറ്റ് 2023 ലൈവ്  kerala budget kifbi fund allocation  വിവിധ പദ്ധതികള്‍ക്ക് കിഫ്‌ബി ഫണ്ടില്‍ നിന്നും തുക  ധനമന്ത്രിയുടെ പ്രഖ്യാപനം  കിഫ്‌ബി വഴി വന്‍ പ്രഖ്യാപനങ്ങള്‍  കെഎന്‍ ബാലഗോപാല്‍  കിഫ്‌ബി  കിഫ്‌ബിയ്‌ക്കായി 74009 കോടി വകയിരുത്തി  കിഫ്‌ബിയ്‌ക്കായി 74009 കോടി ബജറ്റില്‍ വകയിരുത്തി  കിഫ്‌ബിയ്‌ക്കായി 74009 കോടി
കിഫ്‌ബിയ്‌ക്കായി 74009 കോടി

By

Published : Feb 3, 2023, 11:16 AM IST

തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍,കിഫ്‌ബി വഴിയുള്ള വിവിധ പദ്ധതികള്‍ക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ അദ്‌ഭുതകരമായ മാറ്റം വരുത്തിയ സ്ഥാപനമാണ് കിഫ്‌ബിയെന്ന് മന്ത്രി പ്രസംഗത്തില്‍ പ്രശംസിച്ചു. നഗരവത്‌കരണത്തിന് 300 കോടി അനുവദിച്ചു. ഈ വര്‍ഷം കിഫ്‌ബി വഴി 100 കോടി ഇതിനായി മാറ്റിവയ്‌ക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ ഇടനാഴിയ്‌ക്കായി കിഫ്‌ബി വഴി 1,000 കോടി അനുവദിച്ചു. അതേസമയം, കിഫ്‌ബി ബാധ്യത സംസ്ഥാന സര്‍ക്കാരിന്‍റെ ബാധ്യതയാക്കി മാറ്റിയതായി, കേന്ദ്ര സര്‍ക്കാരിനെതിരായി കെഎന്‍ ബാലഗോപാല്‍ തുറന്നടിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ കിഫ്‌ബി വഴി വന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാവില്ലെന്ന് നേരത്തേ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഈ നിരീക്ഷണങ്ങളെ മറികടന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ABOUT THE AUTHOR

...view details