തിരുവനന്തപുരം:സംസ്ഥാന ബജറ്റില്‍ പൊലീസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന് 152.90 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയ്‌ക്കായി 15 കോടി. മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്‍റ് സുരക്ഷ പദ്ധതിയ്‌ക്കായി 4.40 കോടിയും നീക്കിവച്ചു.
പൊലീസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന് 152.90 കോടി - ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ്
പൊലീസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിനൊപ്പം തന്നെ, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയ്‌ക്കായി പ്രത്യേകം ഫണ്ട് വകയിരുത്തിയിട്ടുണ്ട്

പൊലീസ് വകുപ്പിന്‍റെ ആധുനികവത്കരണം
ALSO READ|ഗ്രാമീണ റോഡുകളുടെ വികസനത്തിന് സംസ്ഥാന വിഹിതമായി 80 കോടി
സൈബര്‍ സുരക്ഷയ്‌ക്കായി നാലുകോടി അനുവദിച്ചു. പൊലീസ് വകുപ്പിലെ ഫോറന്‍സിക് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ അഞ്ച് കോടിയാണ് നീക്കിവച്ചതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.