തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിക്ക് 3,400 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. കെഎസ്‌ആര്‍ടിസി ബസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനായി 75 കോടിയാണ് നീക്കിവച്ചത്. വിഴിഞ്ഞം, ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകള്‍ നിര്‍മിക്കാനായി 20 കോടി വകയിരുത്തി.
കെഎസ്‌ആര്‍ടിസിക്ക് 3,400 കോടി
കെഎസ്‌ആര്‍ടിസിക്ക് 3,400 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്
കെഎസ്‌ആര്‍ടിസിക്ക് 3,400 കോടി
കെഎസ്‌ആര്‍ടിസിയുടെ അടിസ്ഥാന സൗകര്യ വികസനം, വര്‍ക്ക് ഷോപ്പ് ഡിപ്പോകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയും കമ്പ്യൂട്ടര്‍ വത്‌കരണത്തിനും ഇ-ഗവേണന്‍സിനുമായി 20 കോടി രൂപയും വകയിരുത്തി.
Last Updated : Feb 3, 2023, 2:52 PM IST