തിരുവനന്തപുരം:വനം സംരക്ഷണത്തിനായി 26 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വന്യജീവി സംരക്ഷണത്തിനായി 17 കോടി രൂപയുമാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വനാതിര്‍ത്തി തിട്ടപ്പെടുത്തി കയ്യേറ്റങ്ങള്‍ തടയാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 28 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
വനം വന്യജീവി സംരക്ഷണത്തിന് 43 കോടി രൂപ
വനം സംരക്ഷണത്തിന് 26 കോടിയും വന്യജീവി സംരക്ഷണത്തിന് 17 കോടി രൂപയുമാണ് അനുവദിച്ചതെന്ന് ധനമന്ത്രി
budget
പെരിയാര്‍ പറമ്പിക്കുളം കടുവ സങ്കേതങ്ങളുടെ സംരക്ഷണത്തിന് പ്രോജക്‌ട് ടൈഗര്‍ എന്ന പദ്ധതിയിലൂടെ 6.70 കോടി രൂപയും സംസ്ഥാന ബജറ്റില്‍ അനുവദിച്ചു.
Last Updated : Feb 3, 2023, 12:50 PM IST