ബജറ്റ് അവതരണം പൂർത്തിയായി. ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിഷേധിച്ച് പ്രതിപക്ഷം.
Kerala budget 2023-24 | നടുവൊടിക്കുന്ന ബജറ്റ്: എല്ലാം വില കൂടും, പ്രതിഷേധിച്ച് പ്രതിപക്ഷം
11:31 February 03
ബജറ്റ് അവതരണം പൂർത്തിയായി
11:31 February 03
പെട്രോൾ, ഡീസൽ
പെട്രോളിനും ഡീസലിനും 2 രൂപ സെസ്
11:31 February 03
നികുതി കൂട്ടും
- കെട്ടിട നികുതി കൂട്ടും
- ഒന്നിലധികം നികുതിയുള്ളവർക്ക് അധിക നികുതി
- ഒഴിഞ്ഞ് കിടക്കുന്ന വീടുകൾക്ക് നികുതി
- മൈനിംഗ് ആൻഡ് ജിയോളജി റോയൽറ്റി തുക കൂട്ടും
- മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി കൂട്ടി
- വൈദ്യുതി തീരുവ കൂട്ടി
11:30 February 03
വനിതകൾക്കായി
- മെൻസ്‌ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി
- ജൻഡർ പാർക്കിന് 10 കോടി
- നിർഭയ പദ്ധതിക്ക് 10 കോടി
11:30 February 03
പ്രവാസി കെയർ
- പ്രവാസി പുനരധിവാസത്തിന് 50 കോടി
- എയർപോർട്ടുകളിൽ നോർക്ക ആംബുലൻസ് സർവീസ്
- പ്രവാസികൾക്ക് ചാർട്ടേഡ് വിമാനങ്ങൾ
11:23 February 03
ക്ഷീര വികസനം
ക്ഷീര വികസന വകുപ്പിന് 114.76 കോടി രൂപ വകയിരുത്തി. ഡയറി പാർക്ക് നിർമിക്കാൻ ആദ്യ ഘട്ടം 2 കോടി അനുവദിച്ചു. ക്ഷീരഗ്രാമ പദ്ധതിക്കായി 2.4 കോടി രൂപ
11:23 February 03
മൃഗസംരക്ഷണം
മൃഗസംരക്ഷണ വകുപ്പിന് 320.64 കോടി രൂപ വകയിരുത്തി. മൃഗ ചികിത്സ സേവനങ്ങൾക്കായി 41 കോടി രൂപ. കോല്ലം, കാസർകോട് ജില്ലകളിൽ പെറ്റ് ഫുഡ് ഫാക്‌ടറികൾസ്ഥാപിക്കുന്നതിനായി 4 കോടി രൂപ.
11:23 February 03
മണ്ണ്, ജല സംരക്ഷണം
മണ്ണ്, ജല സംരക്ഷണ പദ്ധതി പ്രവർത്തനങ്ങൾക്കായി 89.75 കോടി രൂപ. തളിപ്പറമ്പിലെ 9 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സൂക്ഷ്‌മ നീർത്തട പദ്ധതികൾക്കായി 3 കോടി രൂപ. പാലക്കാട്ടെ തൃത്താല, കോഴിക്കോട്ടെ കുറ്റ്യാടി എന്നിവടങ്ങളിൽ നീർത്തട വികസനത്തിന് 2 കോടി രൂപ വീതം അനുവദിച്ചു
11:22 February 03
സംസ്‌കരണ സംരംഭങ്ങൾ
ചെറുകിട, ഇടത്തരം സംസ്‌കരണ സംരംഭങ്ങൾക്കുള്ള യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനായി 3.75 കോടി രൂപ
11:21 February 03
സ്‌മാർട് കൃഷി ഭവൻ
സ്‌മാർട് കൃഷി ഭവനുകൾക്ക് 10 കോടി രൂപ. കൃഷിദർശൻ പരിപാടികൾക്ക് 2.1 കോടി രൂപ. ഞങ്ങളും കൃഷിയിലേക്ക് പരിപാടിക്ക് 6 കോടി രൂപ അനുവദിച്ചു. കാർഷിക കർമ സേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 8 കോടി രൂപ. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി രൂപ.
11:04 February 03
ഫലവർഗ കൃഷി
ഫലവർഗ കൃഷി വിപുലീകരിക്കുന്നതിനായി 18.9 കോടി രൂപ
11:04 February 03
സുഗന്ധവ്യഞ്ജനം
സുഗന്ധവ്യഞ്ജന കൃഷികളുടെ വികസന പ്രവർത്തനങ്ങൾക്കായി 4.6 കോടി രൂപ
11:03 February 03
പച്ചക്കറി കൃഷി
പച്ചക്കറി കൃഷി വികസന പദ്ധതികൾക്കായി 93.45 കോടി രൂപ വകയിരുത്തി. നാളികേ വികസന പദ്ധതികൾക്കായി 68.95 കോടി രൂപ, നാളികേര മിഷന്‍റെ ഭാഗമായി വിത്തുതേങ്ങ സംഭരിക്കുന്നതിനും കൃഷിവകുപ്പ് ഫാമുകളുടെ തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുമായി 25 കോടി രൂപ. നാളികേരത്തിന്‍റെ താങ്ങുവില 32ല്‍ നിന്ന് 34 കോടിയായി ഉയർത്തി.
11:03 February 03
വിള പരിപാലന മേഖല
വിള പരിപാലന മേഖലയ്‌ക്കായി 732.46 കോടി രൂപ മാറ്റി. നെൽകൃഷി വികസനത്തിനായുള്ള തുക 76 കോടിയിൽ നിന്ന് 95.10 കോടിയാക്കി ഉയർത്തി. ആധുനിക കൃഷി രീതികൾക്കൊപ്പം ജൈവ കൃഷിരീതികൾക്കും സുരക്ഷിതമായ ഭക്ഷ്യോത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 6 കോടി രൂപ.
11:03 February 03
കാർഷിക മേഖല
കാർഷിക മേഖലയ്‌ക്ക് 971.71 കോടി രൂപ വകയിരുത്തി. ഇതിൽ 156.30 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കുമെന്ന് പ്രതീക്ഷ
10:41 February 03
ജില്ല കലക്‌ടറേറ്റുകളിൽ സ്റ്റേറ്റ് ചേംബർ
ജില്ല കലക്‌ടറേറ്റുകളിൽ സ്റ്റേറ്റ് ചേംബർ സ്ഥാപിക്കും. കലക്‌ടറേറ്റുകളുടെ നവീകരണത്തിന് 70 കോടി.
10:41 February 03
നവകേരള നഗരനയം
നഗരനയം രൂപീകരിക്കാൻ കമ്മീഷൻ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി അന്താരാരാഷ്ട്ര കൺസൾട്ടന്‍റിനെ തെരഞ്ഞെടുക്കും. കോർപ്പറേഷനുകൾ നവീകരിക്കും. നഗരപുനരുജ്ജീവനത്തിനും നഗരസൗന്ദര്യവത്‌കരണത്തിനും 300 കോടി അനുവദിച്ചു. ഇതിനായി കിഫ്‌ബി വഴി 100 കോടി ഈ വർഷം അനുവദിക്കും.
10:39 February 03
അതിദാരിദ്ര്യ ലഘൂകരണം
അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ ഭക്ഷണം, ആരോഗ്യം, വരുമാനം,പാർപ്പിടം എന്നീ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചു. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് 50 കോടി.
10:27 February 03
മൃഗം, ക്ഷീരം
ക്ഷീര വികസനത്തിന് കൈ അയച്ച് സഹായമെന്ന് ധനമന്ത്രി. മൃഗം ക്ഷീര വികസനത്തിന് 435.4 കോടി അനുവദിച്ചു. ഡയറി പാർക്കിന് 2 കോടി. പെറ്റ് ഫുഡ് ഫാക്‌ടറികൾ സ്ഥാപിക്കും
10:26 February 03
മത്സ്യബന്ധനം
മത്സ്യ ബന്ധന മേഖലയ്‌ക്കായി 321 കോടി അനുവദിച്ചു. മത്സ്യബന്ധന ബോട്ടുകളുടെ നവീകരണത്തിന് 10 ലക്ഷം രൂപ വരെ സബ്‌സിഡി. പെട്രോൾ ഡീസല്‍ എഞ്ചിനാക്കാൻ എട്ട് കോടി. മത്സ്യബന്ധനങ്ങളുടെ തുറമുഖനവീകരണത്തിനായി 20 കോടി. ഫിഷറീസ് ഇന്നവേഷൻ കൗൺസില്‍ രൂപീകരിക്കും
10:26 February 03
ലൈഫ് മിഷൻ
ലൈഫ് മിഷൻ പദ്ധതിക്കായി 1436.2 കോടി
10:25 February 03
തീരദേശ വികസനം
തീരദേശ വികസന പ്രവർത്തനങ്ങൾക്ക് 115.02 കോടി
10:25 February 03
പരിസ്ഥിതി
പുത്തൂർ സുവോളജിക്കല്‍ പാർക്കിന് 6 കോടി
10:24 February 03
കുടുംബശ്രീ
കുടുംബശ്രീക്ക് 260 കോടി രൂപ
10:24 February 03
വികസന പാക്കേജ്
- ഇടുക്കി - 75 കോടി
- വയനാട് - 75
- കാസർകോട് - 75 കോടി
10:20 February 03
കുട്ടനാട് പാക്കേജ്
രണ്ടാം കുട്ടനാട് വികസന പാക്കേജിനായി 137 കോടി രൂപ അനുവദിച്ചു. കുട്ടനാട് മേഖലയിലെ കാർഷിക വികസനത്തിനായി 17 കോടി രൂപയും സാങ്കേതിക സൗകര്യ വികസനത്തിനായി 12 കോടി രൂപയും വകയിരുത്തി. കാർഷിക ഉത്പന്നങ്ങളുടെ വിപണനം, സംഭരണം, വെയർഹൗസ് എന്നിവയ്‌ക്ക് 74.5 കോടി രൂപ.
10:19 February 03
ശബരിമല മാസ്റ്റർ പ്ലാൻ
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി, സുരക്ഷ പാലം - 2 കോടി
10:11 February 03
ഉപജീവനപദ്ധതി
ഓരോ പട്ടിക വർഗ കുടുംബത്തിനും ഓരോ ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നൽകുന്നതിനായി ഉപജീവനപദ്ധതി. ഇതിനായി 10 കോടി അനുവദിച്ചു
10:11 February 03
വനം, വന്യജീവി ആക്രമണം
വന്യജീവി ആക്രമണത്തിന് നഷ്‌ട പരിഹാരമായി 50.85 കോടി രൂപ, വനം വന്യജീവി സംരക്ഷണത്തിന് 240.66 കോടി രൂപ. വന്യജീവികൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് തടയാനുള്ള ശാസ്‌ത്രീയ മാർഗങ്ങൾ വിപുലീകരിക്കുന്നതിന് കൃഷി വകുപ്പിന് 2 കോടി അനുവദിച്ചു
10:10 February 03
വിമാനടിക്കറ്റ് നിരക്ക്
വിമാനടിക്കറ്റ് നിയന്ത്രിക്കാൻ 50 കോടി. ജില്ലകൾ തോറും എയർസ്ട്രിപ്പുകൾ സ്ഥാപിക്കും. ഇതിനായി 20 കോടി
10:10 February 03
നേത്രാരോഗ്യം- നേർക്കാഴ്‌ച പദ്ധതി
നേത്രാരോഗ്യം- നേർക്കാഴ്‌ച പദ്ധതിക്ക് 50 കോടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കാഴ്‌ചവൈകല്യമുള്ളവർക്ക് സൗജന്യ കണ്ണട
10:08 February 03
നഴ്‌സിങ് കോളജുകൾ
ഇടുക്കി വയനാട് മെഡിക്കല്‍ കോളജുകളില്‍ നഴ്‌സിങ് കോളജുകൾ സ്ഥാപിക്കുന്നതിനായി 50 കോടി
10:07 February 03
വർക്ക് നിയർ ഹോം
ടൂറിസം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ വർക്ക് നിയർ ഹോം പദ്ധതി. IT റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെന്‍ററുകൾക്ക് 50 കോടി വകയിരുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഹോളിഡേ ഹോം പദ്ധതി
10:06 February 03
വ്യാപാരമേള
സംസ്ഥാനത്ത് വ്യാപാരമേള സംഘടിപ്പിക്കും. വ്യാപാരമേളയ്‌ക്കായി 15 കോടി അനുവദിച്ചു. ഇതിനായി തിരുവനന്തപുരത്ത് സ്ഥിരം വേദിയൊരുക്കും
10:06 February 03
അന്താരാഷ്ട്ര ഗവേഷണ സ്കോളർഷിപ്പ്
അന്താരാഷ്ട്ര ഗവേഷണ സ്കോളർഷിപ്പുകൾക്കായി 10 കോടി
10:02 February 03
സയൻസ് പാർക്കുകൾ
സയൻസ് പാർക്കുകൾ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വഴി ഗ്രഫീൻ എന്നിവയ്ക്ക് പ്രാധാന്യം
10:01 February 03
ത്രിതല നയം
ഭരണ സംവിധാനം കാര്യക്ഷമമായി പുനസംഘടിപ്പിക്കുന്നതിന് ബജറ്റില്‍ ത്രിതല നയം പ്രഖ്യാപിച്ചു
- സർക്കാർ ഏജൻസികൾ തമ്മില്‍ ആരോഗ്യകരമായ മത്സരം
- സർക്കാർ ഏജൻസികളുടെ വാർഷിക റിപ്പോർട്ട് പുനസ്ഥാപിക്കും
- മികച്ച പദ്ധതികൾ ഏറ്റെടുക്കാൻ 100 കോടി
10:01 February 03
വൈദ്യുത വാഹന കൺസോർഷ്യം
വൈദ്യുത വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ടിടിപിഎൽ, വിഎസ്‌എസ്ഇ, സി-ഡാക് എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. ട്രസ്റ്റ് പാർക്കിന്‍റെ മുൻകൈയിൽ സ്ഥാപിക്കുന്ന EV Drive Train Testing Lab 2023 ജൂലൈയിൽ പ്രവർത്തനക്ഷമമാകും. കിഫ്‌ബിയുടെ പിന്തുണയോടെ ഒരു EV ഇൻഡസ്‌ട്രിയൽ പാർക്ക് വികസിപ്പിക്കും. EV കൺസോർഷ്യം പ്രോജക്‌ടിനായി 25 കോടി രൂപ വകയിരുത്തി.
09:51 February 03
ഗ്രീൻ ഹൈട്രജൻ ഹബ്
കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈട്രജൻ ഹബ്ബുകൾ സ്ഥാപിക്കും. ഇതിനായി 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിക്കായി 20 കോടി രൂപ മാറ്റിവച്ചു
09:51 February 03
ന്യൂ എനർജി പാർക്കുകൾ
ന്യൂ എനർജി പാർക്കുകൾ സ്ഥാപിക്കുന്നതിനായുള്ള സംവിധാനങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന വ്യവസായ പാർക്കുകൾക്കായി ഈ വർഷം 10 കോടി രൂപ മാറ്റിവച്ചു
09:51 February 03
വെസ്റ്റ് കോസ്റ്റ് കനാൽ
ബേക്കൽ മുതൽ കോവളം വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാൽ കേരളത്തിന്‍റെ സാമ്പത്തിക വ്യാപാര ഇടനാഴിയാക്കി മാറ്റുന്നതിന്‍റെ ഭാഗമായുള്ള പദ്ധതിക്കായി കിഫ്‌ബി വഴി 300 കോടി രൂപ വകയിരുത്തി
09:43 February 03
സ്റ്റുഡന്‍റ്സ് എക്സ്ചേഞ്ച് പദ്ധതി
കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പദ്ധതിക്കായി 10 കോടി മാറ്റിവെച്ചു.
09:42 February 03
വിഴിഞ്ഞം തുറമുഖം
ദുബായ് പോലെ വിഴിഞ്ഞം തുറമുഖത്തെയും അനുബന്ധ സ്ഥലങ്ങളയും വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇടനാഴി നിർമിക്കും. വാണിജ്യ ഇടനാഴി വിഴിഞ്ഞം വഴി തേക്കട- മംഗലപുരം-നാവായിക്കുളം എന്നിവിടങ്ങളിലൂടെ. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി ഇത് മാറുമെന്ന് ധനമന്ത്രി. ഇതിനായി കിഫ്‌ബി വഴി 1000 കോടി രൂപ വകയിരുത്തി
09:36 February 03
മിഷൻ 1000
സംസ്ഥാനത്ത് നിലവിലുള്ള സംരംഭങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 1000 സംരംഭങ്ങൾക്ക് നാല് വർഷം കൊണ്ട് ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് കൈവരിക്കുന്നതിനുള്ള പാക്കേജ് പ്രഖ്യാപിച്ചു
09:30 February 03
മേക്ക് ഇൻ കേരള
മേക്ക് ഇൻ കേരളയ്‌ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അനുവദിക്കും. ഈ വർഷം 100 കോടി രൂപ മേക്ക് ഇൻ കേരളയ്‌ക്കായി മാറ്റി. കാർഷിക സ്റ്റാർട്ട് അപ്പുകൾക്ക് മേക്ക് ഇൻ കേരളയിൽ പ്രാധാന്യം നൽകും
09:29 February 03
വിജ്ഞാന മേഖല
വിജ്ഞാന മേഖലയ്‌ക്കായി ആർ ആൻഡ് ഡി ബജറ്റ്. 2023 മെയ് മാസം ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനമാരംഭിക്കും. കണ്ണൂർ ഐടി പാർക്ക് ഈ വർഷം നിർമാണം തുടങ്ങും
09:28 February 03
യുവതലമുറയ്‌ക്കായി
കേരളത്തിൽ നിന്ന് വിദ്യഭ്യാസത്തിനും തൊഴിലിനുമായി വിദേശത്തേക്ക് പോകുന്ന ചെറുപ്പക്കാർ അവിടെ സ്ഥിരമാക്കുന്ന സ്ഥിതി വ്യാപകമായുണ്ട്. ഇതുമൂലം തൊഴിലെടുക്കാൻ പര്യാപ്‌തമായ യുവജനങ്ങൾ കേരളത്തിൽ കുറഞ്ഞുവരുന്നു. യുവതലമുറയെ കേരളത്തിൽ നിലനിർത്താനും അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ധനമന്ത്രി
09:28 February 03
പ്രതിസന്ധി നേരിടാൻ മൂന്നിന പരിപാടി
- കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും
- നികുതി നികുതിയേതര വരുമാനം കൂട്ടും
- വിഭവം കാര്യക്ഷമമായി ഉപയോഗിക്കും
09:21 February 03
ക്ഷേമവികസനം
ക്ഷേമവികസന പ്രവർത്തനങ്ങൾക്ക് 100 കോടി
09:21 February 03
കെഎസ്‌ആർടിസി
കെഎസ്‌ആർടിസിക്ക് 3400 കോടി നൽകി
09:19 February 03
ധനപ്രതിസന്ധി കൂടും
കടമെടുപ്പ് പരിധി നിയന്ത്രിക്കുന്ന കേന്ദ്രനയം തിരിച്ചടിയായി, GST നഷ്‌ടപരിഹാരം അവസാനിച്ചതോടെ വരുമാനത്തിൽ വലിയ കുറവ്. ആഭ്യന്തര ഉൽപാദനം കൂടി. വരും വർഷങ്ങളിൽ ധനഞെരുക്കം കൂടും
09:13 February 03
കടക്കെണിയിലല്ലെന്ന് ധനമന്ത്രി
കടമെടുപ്പ് പരിധി കേന്ദ്രം കുറച്ചു. 4000 കോടിയുടെ കുറവുണ്ടായി. കേരളം കടക്കെണിയിലല്ല, വായ്‌പയോടുള്ള സർക്കാരിന്‍റെ സമീപനത്തിന് മാറ്റം വന്നിട്ടില്ലെന്ന് ധനമന്ത്രി
09:11 February 03
ഇകഴ്‌ത്താൻ ശ്രമം
കേരളത്തെ ഇകഴ്‌ത്തി കാട്ടാൻ സംഘടിത ശ്രമം
09:09 February 03
വിലക്കയറ്റം
വിലക്കയറ്റം നേരിടാൻ 2000 കോടി
09:08 February 03
റബർ സബ്സിഡി
റബർ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി ഉയർത്തി
09:08 February 03
വിലക്കയറ്റ നിരക്ക് ഏറ്റവും കുറവ് കേരളത്തിൽ
തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. ഇന്ത്യയിലെ തന്നെ വിലക്കയറ്റ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം
09:07 February 03
തനത് വരുമാനം ഈ വർഷം 85,000 കോടിയായി ഉയരും. ഇന്ത്യയിലേതന്നെ വിലക്കയറ്റ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം
09:05 February 03
കേരളം വളർച്ചയുടെ പാതയിൽ
കടന്നുപോയത് അതിജീവനത്തിന്‍റെ വർഷം. കേരളം വളർച്ചയുടെ പാതയിലേക്ക് തിരിച്ചുവന്നിരിക്കുന്നുവെന്ന് ധനമന്ത്രി. കാർഷികമേഖലയിലും വ്യാവസായിക മേഖലയിലും വളർച്ചയുണ്ടായി.
09:01 February 03
ബജറ്റ് അവതരണം തുടങ്ങി
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് അവതരണത്തിന് തുടക്കമായി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്
08:59 February 03
ധനമന്ത്രിയുടെ പ്രതികരണം
ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി
08:58 February 03
ബജറ്റ് അവതരണം ഉടൻ
ധനമന്ത്രി നിയമസഭയിൽ, ബജറ്റ് അവതരണം അൽപസമയത്തിനകം
08:57 February 03
ബജറ്റ് അവതരണം ഉടൻ
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് അവതരണത്തിന് ഉടൻ തുടക്കമാവും
08:48 February 03
ധനമന്ത്രി നിയമസഭയിലെത്തി
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ നിയമസഭയിലെത്തി.
08:33 February 03
സംസ്ഥാന ബജറ്റ് ഉടൻ
സംസ്ഥാനത്തിന്‍റെ പൊതു ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ബാലഗോപാല്‍ ധനമന്ത്രിയായ ശേഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണിത്.