തിരുവനന്തപുരം:സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നത് സംബന്ധിച്ച് ബജറ്റിൽ പരാമർശമില്ല. നൽകി വരുന്ന പെൻഷൻ വിതരണം തുടരുമെന്ന പ്രഖ്യാപനം മാത്രമാണ് ബജറ്റിൽ ഉണ്ടായത്. ക്ഷേമ പെൻഷൻ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന വിമർശനവും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഉന്നയിച്ചു.
ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി എടുക്കുന്ന കടമെടുപ്പ് സർക്കാരിന്‍റെ പൊതു കടമായി കേന്ദ്രസർക്കാർ കണക്കാക്കുന്നു. ഇതുമൂലം സംസ്ഥാനത്തിന്‍റെ അനുവദനീയമായ കടമെടുപ്പ് പരിമിതിയിൽ കുറവു വരുകയാണ്. ഇത് പെൻഷൻ പദ്ധതിയെ തകർക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമാണെന്നും ധനമന്ത്രി പറഞ്ഞു.