കേരളം

kerala

ETV Bharat / state

ഐടി വിദഗ്ധരെ പിടിച്ചു നിര്‍ത്താൻ പദ്ധതികള്‍, കണ്ണൂർ ഐ ടി പാർക്ക് ഈ വര്‍ഷം - കേരള ബജറ്റ് 2023

കൂടുതൽ ഐ.ടി പാർക്കുകൾ, യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കാൻ പദ്ധതികളുമായി ധനമന്ത്രി.

kerala Budget 2023 Live  kerala Budget 2023  kerala budget session 2023  kn balagopal budget  kerala budget  കേരള ബജറ്റ്
കണ്ണൂര്‍ ഐ ടി പാര്‍ക്ക് നിര്‍മാണം ഈ വര്‍ഷം

By

Published : Feb 3, 2023, 9:44 AM IST

Updated : Feb 3, 2023, 11:12 AM IST

തിരുവനന്തപുരം: യുവത്വത്തെ കേരളത്തിൽ തന്നെ തൊഴിൽ നൽകി നിലനിർത്താൻ ബജറ്റിൽ നിരവധി പദ്ധതികളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഐടി മേഖലയിൽ അടക്കം പരമാവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാണ് സർക്കാർ ലക്ഷമിടുന്നത്. വിദ്യാഭ്യാസത്തിനും തൊഴിലുമായി വിദേശത്തേക്ക് പോകുന്നവർ അവിടെ സ്ഥിരമാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

അതിൽ മാറ്റം വരുത്താൻ മെച്ചപ്പെട്ട തൊഴിൽ സൗകര്യവും ജീവിത നിലവാരവും ഉറപ്പുവരുത്താനുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ഐടി പാർക്കുകൾ സ്ഥാപിക്കും. കണ്ണൂർ ഐ ടി പാർക്കിന്‍റെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കും.

കൂടുതൽ ഐടി പാർക്കുകളായി സ്ഥലം കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ പാർക്കുകൾ, അഗ്രി പാർക്കുകൾ, വർക് നിയർ ഹോം പദ്ധതി തുടങ്ങിയവ ആരംഭിക്കുന്നതിന് നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വ്യവസായ പാർക്കുകൾ സ്വകാര്യ മേഖലയിലും അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ന്യൂട്രോസ്ട്രിക്കൽ രംഗത്ത് കേന്ദ്ര സ്ഥാപിക്കാൻ അഞ്ചു കോടി വകയിരുത്തി. മൈക്രോബയോളജി മികവിന്‍റെ കേന്ദ്രത്തിന് 10 കോടി. ഇന്ത്യ ഇന്നവേഷൻ സെൻറർ ഫോർ ഗ്രഫിനിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് പത്തു കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തി. സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിലാകും ഇന്നവേഷൻ സെൻറർ പ്രവർത്തിക്കുക.

മാഞ്ചസ്റ്റർ ഓക്സ്ഫോർഡ് തുടങ്ങിയ വിദേശ യൂണിവേഴ്‌സിറ്റികളുമായി സെൻററിൻ്റെ പ്രവർത്തനം സംബന്ധിച്ച് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കരാർ ഒപ്പിട്ടിട്ടുണ്ട്. 86.41 രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഡിജിറ്റൽ സയൻസ് പാർക്ക് 2023 മെയിൽ പ്രവർത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റൽ സയൻസ് പാർക്കിനായി എഡിൻബറോ യൂണിവേഴ്‌സിറ്റിയുമായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി എം ഒ യു ഒപ്പു വച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Last Updated : Feb 3, 2023, 11:12 AM IST

ABOUT THE AUTHOR

...view details