തിരുവനന്തപുരം: യുവാക്കള്‍ക്കായി സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മികച്ച തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലെ യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇതിന് വേണ്ടി നൈപുണ്യ വികസനം ഉറപ്പാക്കുന്നതിന് അസാപിന് (Additional Skill Acquisition Programme) 35 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലവസരം സൃഷ്‌ടിക്കും, യുവജന ക്ഷേമ ബോര്‍ഡിന് 18.95 കോടി - സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലവസരം സൃഷ്‌ടിക്കും
മികച്ച തൊഴിലും ജീവിത സാഹചര്യവും തേടി കേരളത്തിലെ യുവാക്കള്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ പ്രഖ്യാപനം.
യുവ കലാകാരന്മാര്‍ക്കായുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്കായി 13 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. യുവജന ക്ഷേമ ബോര്‍ഡിന് 18.95 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പട്ടിക ജാതിയില്‍പ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
ഇതിനായി 84.39 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പട്ടിക വര്‍ഗ യുവതികളുടെ വിവാഹത്തിനായി ആറ് കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പട്ടിക വര്‍ഗ യുവജനങ്ങള്‍ക്ക് സ്വയം തൊഴിലിനും നൈപുണ്യ വികസന സഹായത്തിനുമായി 10 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.