തിരുവനന്തപുരം: ജലസേചനത്തിനും വെള്ളപ്പൊക്കം നിയന്ത്രണത്തിനുമായി ആകെ 525.45 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. വന്‍കിട-ഇടത്തരം ജലസേചന പദ്ധതികള്‍ക്കായി 184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 169.18 കോടി രൂപയും വെള്ളപ്പൊക്കം നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തി.
ഇടമലയാര്‍ ജലസേചന പദ്ധതിയ്‌ക്ക് 10 കോടിയും കരാപ്പുഴ പദ്ധതിയുടെ വകയിരുത്തല്‍ 17 കോടിയില്‍ നിന്ന് 20 കോടി ആക്കിയും വര്‍ധിപ്പിച്ചു. ബാണാസുരസാഗര്‍ പദ്ധതിയുടെ വകയിരുത്തല്‍ 12 കോടി രൂപയില്‍ നിന്ന് 18 കോടി ആക്കിയും വര്‍ധിപ്പിച്ചു. കൂടാതെ, ഡാം പുനരുദ്ധാരണവും വികസനവും പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 58 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.